Kili Chilachu

1976
Lyrics
Language: English

Kilichilachu kilukile kaivala chirichu
Kalamozhee nin kayyiloru kulirummavechu
(kilichilachu....)

Kathirchoodum punnellin marmmaramo
Karalile pulakathin mrudumanthramo
Madhuramozhee kaathorthu nee nukarnnu
Ithile vaa nilaave nee ithile varoo
Ivale nin pookkalaalalankarikkoo
(kilichilachu....)

Oru sukhanimishathin narumanamo
Athiloorum nirvruthi thenkanamo
Priyamozhee ninnaathmaavil niranju ninnu
Ithile vaa thennale nee ithile varoo
Ivale nin muthukalaalalankarikkoo
Kilichilachu....
Language: Malayalam

കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു
കളമൊഴീ നിന്‍ കയ്യിലൊരു കുളിരുമ്മ വച്ചു
കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു
കളമൊഴീ നിന്‍ കയ്യിലൊരു കുളിരുമ്മ വച്ചു

കതിര്‍ ചൂടും പുന്നെല്ലിന്‍ മര്‍മ്മരമോ
കരളിലെ പുളകത്തിന്‍ മൃദു മന്ത്രമോ
മധുര മൊഴീ കാതോര്‍ത്തു നീ നുകര്‍ന്നു
ഇതിലെ വാ നിലാവേ നീ ഇതിലെ വരൂ
ഇവളെ നിന്‍ പൂക്കളാല്‍ അലങ്കരിക്കൂ
കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു
കളമൊഴീ നിന്‍ കയ്യിലൊരു കുളിരുമ്മ വച്ചു

ഒരു സുഖ നിമിഷത്തിന്‍ നറു മണമോ
അതിലൂറും നിര്‍വൃതി തേന്‍ കണമോ
പ്രിയ മൊഴീ നിന്‍ ആത്മാവില്‍ നിറഞ്ഞു നിന്നു
ഇതിലെ വാ തെന്നലേ നീ ഇതിലെ വരൂ
ഇവളെ നിന്‍ മുത്തുകളാല്‍ അലങ്കരിക്കൂ
കിളി ചിലച്ചു
Movie/Album name: Samasya
Artists