Kalabham Chaarthiya Paurnami Raavil
2025
കളഭം ചാർത്തിയ പൗർണമി രാവിൽ കണ്ടൂ ഞാൻ
പവിഴ ചെമ്പക മലരുകൾ നിറയും പൂവനിയിൽ (കളഭം)
കണ്ടു ഞാൻ കൺനിറയെ (2)
കാണാൻ കൊതിച്ച ഗന്ധർവനെ
എൻ്റെ മനസ്സു കവർന്ന മണിമാരനെ
നലമെഴുമാ തിരുമിഴിയാൽ ഒന്നുഴിയാൻ മനമിളകി
ഇന്ദ്രജാലത്താലോ ഉള്ളിനുള്ളിൽ കേട്ടു
മന്ത്രമായ് തൻ്റെ പേർ ചേർത്തെൻ നാമം മെല്ലെ
മായല്ലേ മറയല്ലേ നിധിയല്ലേ എൻ പ്രിയനല്ലേ
കളഭം ചാർത്തിയ പൗർണമി രാവിൽ കണ്ടൂ ഞാൻ
പവിഴ ചെമ്പക മലരുകൾ നിറയും പൂവനിയിൽ
മതിയാവാൻ എൻ മടിയിൽ തലചായ്ക്കാൻ മയങ്ങീടാൻ
വീണയായീടുവാൻ ലാളനമേൽക്കുന്നതിൻ
ശ്രുതിയിൽ ലയിച്ചീടുവാൻ ഒന്നു പാടീടുവാൻ
മായല്ലേ മറയല്ലേ നിധിയല്ലേ എൻ പ്രിയനല്ലേ
കളഭം ചാർത്തിയ പൗർണമി രാവിൽ കണ്ടൂ ഞാൻ
പവിഴ ചെമ്പക മലരുകൾ നിറയും പൂവനിയിൽ
കണ്ടു ഞാൻ കൺനിറയെ
കാണാൻ കൊതിച്ച ഗന്ധർവനെ
എൻ്റെ മനസ്സു കവർന്ന മണിമാരനെ
Movie/Album name: Aavani
Artists