Kaalithozhuthil

2023
Lyrics
Language: Malayalam

ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രി
ഇത് നന്മ മണ്ണിൽ അവതരിച്ച പുണ്യരാത്രി
ഒന്നു ചേർന്ന് പാടിടേണം ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ
(ഉണ്ണിയേശു)

കാലിത്തൊഴുത്തിൽ കാരുണ്യരൂപമായ്
ഭൂജാതനായവനേ
കദനത്തിൻ തീരാ കൂരിരുൾ മാറ്റി
വെളിച്ചം പകർന്നവനേ
(കാലിത്തൊഴുത്തിൽ)

നിൻ ദിവ്യരൂപം തെളിയുന്ന നേരം
നിറയുന്നു മനസ്സിലാനന്ദം
കാലിത്തൊഴുത്തിൽ കാരുണ്യരൂപമായ്
ഭൂജാതനായവനേ
കദനത്തിൻ തീരാ കൂരിരുൾ മാറ്റി
വെളിച്ചം പകർന്നവനേ
വെളിച്ചം പകർന്നവനേ
(ഉണ്ണിയേശു)

പരിശുദ്ധകന്യാ തനുജനീശോ
പാവന നിർമ്മല നാമമീശോ
അമ്പിളി പോലെ ചിരിക്കുമീശോ
അമ്പിളിയെക്കാൾ വളർന്നോരീശോ
സ്നേഹത്തിൻ മൂർത്തി സ്വരൂപമീശോ
ത്യാഗത്തിൻ മാതൃക രൂപമീശോ
(ഉണ്ണിയേശു)

ആഴിക്കു മീതെ നടന്നൊരീശോ
ആകാശരൂപനായി നിൽക്കുമീശോ
ആതുരാർക്കാശ്വാസമെന്നുമീശോ
ആത്മബലം നൽകും നാഥനീശോ
അഖിലർക്കുമാനന്ദ ഗീതമീശോ
അവനിക്ക് രക്ഷ തൻ മാർഗ്ഗമീശോ
(ഉണ്ണിയേശു)
Movie/Album name: Kallanum Bhagavathiyum
Artists