Ponathevide Thalir Chellamanikkaatte

2008
Lyrics
Language: Malayalam

പോണതെവിടെ തളിര്‍ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടേ ........
പോണതെവിടെ തളിര്‍ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടേ ഒരു കൂട്ടായ്‌ നിന്റെ കൂടെ
തനിച്ചിരുന്നു.........
തനിച്ചിരുന്നു എന്റെ നെഞ്ചം തളര്‍ന്നു
തംബുരുവിലെന്‍ ശ്രുതി നാദം കരഞ്ഞു ...
അമ്മയെനിയ്ക്കായ്‌ തന്ന താരാട്ടിന്റെ ഈണം പോലെ....
(പോണതെവിടെ)

ജന്മം തന്ന ഈ മണ്ണില്‍ വിദേശിയായ്‌ പോകും
ദുഃഖം ഈ യാത്രയിലുണ്ട് ...
തന്‍ വഴിയേ പോകുമ്പോള്‍ വന്നു ചേര്‍ന്നു വഴി നടന്നു
വിട്ടു വിട്ടു പോവതുമുണ്ട് ...
ഒന്നല്ല രണ്ടല്ല പോകും വഴികള്‍...
മറുതീരം കാണാനും ഏറേ വഴികള്‍ ...
വഴി തെറ്റീടും പാവം യാത്രികരെത്രയുണ്ട് (2)
പാട്ടില്‍ പറയാന്‍ നല്ല വാക്കേ കൂടെ വന്നിടുമോ
പോണതെവിടെ തളിര്‍ ചെല്ല മണിക്കാറ്റേ
ഞാനും വരട്ടേ ഒരു കൂട്ടായ്‌ നിന്റെ കൂടെ
(പോണതെവിടെ)

ആറ്റിന്‍ വഴി യാത്രയും ഓടും അതിന്‍ വേഗവും
പാഴി ചെന്നു ചേര്‍ന്നാല്‍ തീരുന്നേ...
കാറ്റില്‍ ഓടും മേഘവും ഉള്ളില്‍ വിങ്ങും ശോകവും
പെയ്തിറങ്ങും നേരം തീരുന്നേ...
ഭാരങ്ങള്‍ പേറുന്ന യാത്ര വെറുതെ..
ഭാണ്ഡങ്ങള്‍ ഇല്ലാത്ത യാത്ര സുഖമേ...
വഴിയിലെങ്ങും പൂത്തു നില്‍പ്പൂ വാസന്തം (2)
യാത്രയൊടുങ്ങും നല്ല നേരം വന്നോ ചൊല്ലാമോ ?
പോണതെവിടെ തളിര്‍ ചെല്ല മണിക്കാറ്റേ
ഞാനും വരട്ടേ ഒരു കൂട്ടായ്‌ നിന്റെ കൂടെ (2)
(പോണതെവിടെ)
Movie/Album name: SMS
Artists