Snehavaanil Nee Ananju [F]
1991
ആ...ആ ..അ ..അ ..ആ ...
സ്നേഹവാനിൽ നീയണഞ്ഞൂ
എന്റെ മോഹം പൂവണിഞ്ഞൂ
കനവു പൂത്തൊരു ചില്ലയിൽ
രാഗപ്പൂങ്കുയിൽ പാടി
വീണ്ടുമാ മധുഗീതികൾ
പ്രേമപല്ലവിയായി
(സ്നേഹവാനിൽ...)
പാരിജാതം തേടും രാവിൽ
ഹേമയാമിനിയിൽ
മരന്ദം തൂവും ചന്ദ്രികയിൽ ...
പാരിജാതം തേടും രാവിൽ
ഹേമയാമിനിയിൽ
മരന്ദം തൂവും ചന്ദ്രികയിൽ ...
ചന്ദ്രകാന്തം പോലലിഞ്ഞെൻ
മാനസം നിന്നോർമ്മയിൽ
മാനസം നിന്നോർമ്മയിൽ ...
സ്നേഹവാനിൽ നീയണഞ്ഞൂ
എന്റെ മോഹം പൂവണിഞ്ഞൂ
കനവു പൂത്തൊരു ചില്ലയിൽ
രാഗപ്പൂങ്കുയിൽ പാടി
വീണ്ടുമാ മധുഗീതികൾ
പ്രേമപല്ലവിയായി
എന്റെ മാനസവേണുവിൽ നീ
ഒഴുകും ലയസുരഭി
സ്വരങ്ങൾ ചൂടും മധുലഹരി...
എന്റെ മാനസവേണുവിൽ നീ
ഒഴുകും ലയസുരഭി
സ്വരങ്ങൾ ചൂടും മധുലഹരി
നാളെ വീണ്ടും നീ വരുമ്പോൾ
യാത്രയാകും പൈങ്കിളി
യാത്രയാകും പൈങ്കിളി ...
(സ്നേഹവാനിൽ...)
Movie/Album name: Raagam Anuraagam (Aashadam)
Artists