Shokaantha Jeevitha

1964
Lyrics
Language: English

Shokaantha jeevitha naadaka vediyil
Ekaakiniyaay nee

Kadhayariyaathe kaliyarangathu nee
Kanakachilampumaay vannu
Kadhayile naayakante
Kannaadikkoottile
Kannuneer kuruviye kallerinju - nee
Kallerinju (ekaakiniyaay..)

Avasaana rangam abhinayichilla nee
Yavanika enthino veenu
Karalil irul niranju
Kanakachilampudanju
Ini ninte inakkuyil enthu cheyyum
Ini enthu cheyyum (ekaakiniyaay..)
Language: Malayalam

ശോകാന്ത ജീവിത നാടക വേദിയില്‍
ഏകാകിനിയായ് നീ ......

കഥയറിയാതെ കളിയരങ്ങത്തു നീ
കനകച്ചിലമ്പുമായ് വന്നു
കഥയിലെ നായകന്‍റെ
കണ്ണാടിക്കൂട്ടിലെ
കണ്ണുനീര്‍ക്കുരുവിയെ കല്ലെറിഞ്ഞു - നീ
കല്ലെറിഞ്ഞു
(ഏകാകിനിയായ്)

അവസാന രംഗം അഭിനയിച്ചില്ല നീ
യവനിക എന്തിനോ വീണു
കരളില്‍ ഇരുള്‍ നിറഞ്ഞു
കനകച്ചിലമ്പുടഞ്ഞു
ഇനി നിന്റെ ഇണക്കുയില്‍ എന്തു ചെയ്യും - ഇനി
എന്തു ചെയ്യും
(ഏകാകിനിയായ്)
Movie/Album name: Ayisha
Artists