Novinte kaayalkkarayil thaniye thengunnu Aaraarumillaa koode irulaay maarum vidhiyil Uthirunna baashpadhaarayil niranju nin mukham Ini ethu theeram ekidum vimooka saanthwanam Mazhaneer manupol hridayam shidhilam Smrithi than kanalil eriyum vidhuram.....
Then mozhikalaal muriyumaa manam Njaan thazhayave nirayumaa mizhikal Jananee hridayam urukee ariyaathe njaan Iniyo shilapol uraye....
Novinte kaayalkkarayil thaniye thengunnu Aaraarumillaa koode irulaay maarum vidhiyil Uthirunna baashpadhaarayil niranju nin mukham Ini ethu theeram ekidum vimooka saanthwanam.....
Language: Malayalam
നോവിന്റെ കായൽക്കരയിൽ തനിയേ തേങ്ങുന്നു ആരാരുമില്ലാ കൂടെ ഇരുളായ് മാറും വിധിയിൽ ഉതിരുന്ന ബാഷ്പധാരയിൽ നിറഞ്ഞു നിൻ മുഖം ഇനി ഏതു തീരം ഏകിടും വിമൂകസാന്ത്വനം മഴനീർ മണിപോൽ ഹൃദയം ശിഥിലം സ്‌മൃതിതൻ കനലിൽ എരിയും വിധുരം....
തേൻ മൊഴികളാൽ മുറിയുമാ മനം ഞാൻ തഴയവേ നിറയുമാ മിഴികൾ ജനനീഹൃദയം ഉരുകീ അറിയാതെ ഞാൻ ഇനിയോ ശിലപോൽ ഉറയേ.....
നോവിന്റെ കായൽക്കരയിൽ തനിയേ തേങ്ങുന്നു ആരാരുമില്ലാ കൂടെ ഇരുളായ് മാറും വിധിയിൽ ഉതിരുന്ന ബാഷ്പധാരയിൽ നിറഞ്ഞു നിൻ മുഖം ഇനി ഏതു തീരം ഏകിടും വിമൂകസാന്ത്വനം..... ഉം...ഉം...ഉം....