Oru kudukka Ponnutharaam

1982
Lyrics
Language: English

( ഒരു കുടുക്ക...)

Orukudukka ponnu tharaam
Pennine tharumodi nathoone
Pathumorarayumorezhum thannalum
Pennine kittoola naathoone

Udalellaam ponnaaya pennaay
Perum kadalaayi valarum manassaanu
Evideyum kittaatha nidhiyaanu
Mindiyaal muthaara mazhayaanu ival

Aanedethookkathil ponnutharaam
Ponnitta pettakam poottitharaam
Poottiya thaakkololichum tharaam
Pennine tharumodi naathoone

Aanede thookkathil ponnuvenda
Ponnitta pettakam poottivenda
Kannupol ponnupol nokkaamenkil
Pennine kondupo naathoone
Language: Malayalam

ഒരു കുടുക്ക പൊന്നു തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ
ഒന്നുമൊരരയുമൊരേഴും തന്നാലും
പെണ്ണിനെ കിട്ടൂല നാത്തൂനേ
( ഒരു കുടുക്ക...)

മണിമണിപോലുള്ള പെണ്ണാണ്
മഞ്ചാടിനിറമുള്ള ചുണ്ടാണ് കണ്ണ്
മാനത്തുങ്കാവിലെ പൂവാണ്
ചുണ്ടിൽ മാതളപ്പൂവിലെ തേനാണ്

പത്തുകുടുക്ക പൊന്നു തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ
പത്തുമൊരരയുമൊരേഴും തന്നാലും
പെണ്ണിനെ കിട്ടൂല നാത്തൂനേ

ഉടലെല്ലാം പൊന്നായ പെണ്ണാണ് പെരും
കടലായി വളരും മനസ്സാണ്
എവിടെയും കിട്ടാത്ത നിധിയാണ്
മിണ്ടിയാൽ മുത്താരമഴയാണ് ഇവൾ

ആനേടെ തൂക്കത്തിൽ പൊന്നു തരാം
പൊന്നിട്ട പെട്ടകം പൂട്ടിത്തരാം
പൂട്ടിയ താക്കോലൊളിച്ചും തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ

ആനേടെ തൂക്കത്തിൽ പൊന്നു വേണ്ട
പൊന്നിട്ട പെട്ടകം പൂട്ടി വേണ്ട
കണ്ണു പോൽ പൊന്നു പോൽ നോക്കാമെങ്കിൽ
പെണ്ണിനെ കൊണ്ടു പോ നാത്തൂനേ
(ഒരു കുടുക്ക..)
Movie/Album name: Irattimadhuram
Artists