കാർമുകിലും വെണ്മുകിലും പുണർന്നു കാത്തിരിപ്പിൻ യുഗങ്ങൾ കഴിഞ്ഞു മോഹങ്ങളിൽ ആത്മദാഹങ്ങളിൽ ദേഹങ്ങൾ പരസ്പരമലിഞ്ഞു രണ്ടു ദേഹങ്ങൾ പരസ്പരമലിഞ്ഞു ആ...ആ..ആ...ആ (കാർമുകിലും..)
കദനത്തിൻ മരുഭൂവിൽ കാണാതെ പിരിഞ്ഞ കൈവഴികളൊന്നായി ചേർന്നു ആ...ആ...ആ... കദനത്തിൻ മരുഭൂവിൽ കാണാതെ പിരിഞ്ഞ കൈവഴികളൊന്നായി ചേർന്നു രണ്ടാത്മാക്കളിൽ വീണ്ടും വീണ്ടും സുന്ദരസ്വപ്നങ്ങൾ വിരിഞ്ഞു (2) സുന്ദരസ്വപ്നങ്ങൾ വിരിഞ്ഞു ആ...ആ..ആ...ആ (കാർമുകിലും..)
അഴകിന്റെ സങ്കല്പ മണിവേദി തന്നിൽ മഴവില്ലു വീണ്ടും തെളിഞ്ഞു ആ..ആ..ആ..ആ.. അഴകിന്റെ സങ്കല്പ മണിവേദി തന്നിൽ മഴവില്ലു വീണ്ടും തെളിഞ്ഞു മധുരാനുരാഗത്തിൻ മന്ദാര നന്ദനത്തിൽ മനസ്സും മാംസവും ചേർന്നു (2) മനസ്സും മാംസവും ചേർന്നു ആ...ആ..ആ...ആ (കാർമുകിലും..)