ജഗദാനന്ദകാരകാ ജയ ജാനകിപ്രാണനായകാ (2)
ശുഭസ്വാഗതം പ്രിയപരിപാലകാ
(ജഗദാനന്ദകാരകാ)
മംഗളദായകമീ നിമിഷം
യുഗധര്‍മ്മോത്സവവരപരിവേഷം
ഈ ജീവിതമേയിനി ഭാസുരകേദാരം
നിന്‍ പാലനനിര്‍വൃതിയടയുന്നു
സുഖശാന്തിയില്‍ ഞങ്ങടെ ഹൃദയങ്ങള്‍
നിന്‍ രാജ്യം പ്രേമസുധാമയ സുരലോകം
(ജഗദാനന്ദകാരകാ )
സാര്‍വ്വഭൗമനിനി പൂര്‍ണ്ണകുംഭമോടു് വാഴ്ത്തു് ചൊല്ലി വരവേല്‍ക്കാം
രാജ്യസേവയ്ക്കു് ധര്‍മ്മദേവതേ രാഗമാലികകള്‍ പാടൂ
നാലു വേദവും ബ്രഹ്മഗര്‍ഭഗ്രഹജലധിയില്‍ ഭേരി തീര്‍ക്കും
ന്യായദേവതേ ശംഖുനാദമോടു് ഹാരിപൂമാരി തൂകൂ
രാജമകുട ശ്രീശോഭയില്‍ നവരത്നകാന്തി നീരാജനം
സൂര്യവംശസിംഹാസനം പുളകത്തൊടോതി അഭിവന്ദനം
സാമ്രാജ്യലക്ഷ്മി നിന്‍ പാദസ്പര്‍ശത്തിലാത്മഹര്‍ഷയായി
(ജഗദാനന്ദകാരകാ )
രാമപാലനം കാമധേനുവായി രാജയോഗികള്‍ വാഴ്ത്തി
രാമശാസനമലംഘനീയമെന്നേഴുലോകവും കീര്‍ത്തി
രാമദര്‍ശനം ജന്മപുണ്യമെന്നാര്‍ഷഭാരതസുക്തി
രാമരാജ്യമീപൗരരാജി തന്‍ നീതിമാര്‍ഗ്ഗമായി മാറി
രാമമന്ത്രമീ താരകം ബഹുശക്തിമുക്തിസന്തായകം
രാമനാമേ അമൃതം ശ്രീരാമകീര്‍ത്തനം സുകൃതം
ശ്രീരാമചന്ദ്രതൃപ്പാദപൂജനം ആത്മീയ ദര്‍ശനം
(ജഗദാനന്ദകാരകാ)
Movie/Album name: Sree Raamaraajyam
Artists