Mizhikal Vaanilaare Thedum

2023
Lyrics
Language: Malayalam

മിഴികൾ വാനിലാരേ തേടും(2)
അകലേ ദൂരേ മായുന്നീ താരം
വിരൽത്തുമ്പിൽ നിന്നും അടർന്നീടുന്നോ...
കടംതന്ന പുനർജന്മം ?
മിഴികൾ വാനിലാരേ തേടും
അകലേ ദൂരേ മായുന്നീ താരം

മഞ്ഞു മൂടുമീ ഉൾത്തടത്തിലും
സൂര്യശോഭയേ വന്നു ചേരുവാൻ ...
പിന്നെയേകനായ് നിന്ന നാളിലും
കണ്ണിലായിരം ദീപമാകുവാൻ ...
നീളുന്നേ ..മണ്ണിൽ നിന്നിനി
നിൻ പദങ്ങൾ മാഞ്ഞിടും
നീ പോകുന്നീ,നേരം
ഇന്നെന്നിൽ വിങ്ങും ഓർമ്മകൾ ....

മിഴികൾ വാനിലാരേ തേടും
അകലേ ദൂരേ മായുന്നീ താരം
Movie/Album name: Bullet Diaries
Artists