Mazhamegham Varuvaanenthe

2010
Lyrics
Language: English

Mazhamegham varuvaanenthe...
Manimutham tharuvaanenthe
Thelivaanam mara neerthiyo...
Iniyottum vaikaathilakal
Thaliraakum thaamaramalaraay...
Pulnaampum poovaayidum
Vaiki vanna varsham mannil
Aarthupeythu kadalaay maarum
Puthu pulakamathariyum...
Athilorurasamaliyum
Ini manassukalariyunnu sukham...
(mazhamegham....)

Aadum kusruthikal...nin viralinaal
Moham pootheedum
Kan manikalo...en vikrithikal
Kaattaan unarnneedum..
Shyaama sandhyakalil...maanju oru madhuram
Varsha neermanikal..harshamaayivarum...
Madhumazhayaay peyyum...
Puthuvarikal kanduu...
Marupadi sneha swaagatham
Pranayamazhaykkoru saanthwanam
Mazhayenthe varumo iniyum..
Kuliraake tharumo iniyum...
Thelivaanam mazha neerthiyo..
Mazha neerthiyo....
Iniyottum vaikaathilakal
Thaliraakum thaamaramalaraay...
Pulnaampum poovaayidum
Oh...vaiki vanna varsham mannil
Aarthupeythu kadalaay maarum
Puthu pulakamathariyum...
Athilorurasamaliyum
Ini manassukalariyunnu sukham...

Kaanum kanavukal...nin mizhikalil
Ennum thedi njaan....
Neela nishayil...nertha mozhikal..
Kettuu chandrika....
Um...ormma unartheeduvaan..neramini illallo...
Oh..kaathu vazhiyarikil cherthu kudayarikil...
Veyilinu cheru maunam..arike varaan naanam
Puthumazhayil poomaanasam...
Nanayum naamee bhoomiyil
(mazhayenthe varumo iniyum....)
Language: Malayalam

മഴമേഘം വരുവാനെന്തേ...
മണിമുത്തം തരുവാനെന്തേ
തെളിവാനം മറ നീർത്തിയോ...
ഇനിയൊട്ടും വൈകാതിലകൾ
തളിരാകും താമരമലരായ്...
പുൽനാമ്പും പൂവായിടും
വൈകിവന്ന വർഷം മണ്ണിൽ
ആർത്തുപെയ്തു കടലായ് മാറും
പുതു പുളകമതറിയും...അതിലൊരുരസമലിയും
ഇനി മനസ്സുകളറിയുന്നു സുഖം...
(മഴമേഘം....)

ആടും കുസൃതികൾ...നിൻ വിരലിനാൽ
മോഹം പൂത്തീടും
കണ്മണികളോ...എൻ വികൃതികൾ
കാട്ടാൻ ഉണർന്നീടും..
ശ്യാമസന്ധ്യകളിൽ...മാഞ്ഞു ഒരു മധുരം
വർഷനീർമണികൾ..ഹർഷമായിവരും...
മധുമഴയായ് പെയ്യും...
പുതുവരികൾ കണ്ടൂ...
മറുപടി സ്നേഹസ്വാഗതം
പ്രണയമഴയ്ക്കൊരു സാന്ത്വനം
മഴയെന്തേ വരുമോ ഇനിയും..
കുളിരാകെ തരുമോ ഇനിയും...
തെളിവാനം മഴനീർത്തിയോ..
മഴനീർത്തിയോ......
ഇനിയൊട്ടും വൈകാതിലകൾ
തളിരാകും താമരമലരായ്...
പുൽനാമ്പും പൂവായിടും
ഓ...വൈകിവന്ന വർഷം മണ്ണിൽ
ആർത്തുപെയ്തു കടലായ് മാറും
പുതു പുളകമതറിയും...അതിലൊരുരസമലിയും
ഇനി മനസ്സുകളറിയുന്നു സുഖം....

കാണും കനവുകൾ...നിൻ മിഴികളിൽ
എന്നും തേടി ഞാൻ....
നീലനിശയിൽ...നേർത്തമൊഴികൾ കേട്ടൂ ചന്ദ്രിക....
ഉം...ഓർമ്മ ഉണർത്തീടുവാൻ..നേരമിനി ഇല്ലല്ലോ...
ഓ..കാത്തു വഴിയരികിൽ ചേർത്തു കുടയരികിൽ...
വെയിലിനു ചെറുമൌനം..അരികെവരാൻ നാണം
പുതുമഴയിൽ പൂമാനസം...നനയും നാമീ ഭൂമിയിൽ...
(മഴയെന്തേ വരുമോ ഇനിയും....)
Movie/Album name: Kuttippattaalam
Artists