അനുരാഗലേഖനമെന്‍ ദമയന്തിക്കേകിവരാന്‍ അരയന്നമില്ലല്ലോ.. ദൂതുചൊല്ലാന്‍ അരയന്നമില്ലല്ലോ.. താമരത്തളിര്‍ മെത്ത നീര്‍ത്തി ഓമലാളെ കാത്തിരിക്കാന്‍ പൂമരത്തിന്‍ തണലില്ലല്ലോ.. എന്റെ ചുറ്റും പൂമരത്തിന്‍ തണലില്ലല്ലോ.. (നളിനമുഖീ )
നവവസന്ത ഗന്ധമേറ്റു ഭൂമി കോരിത്തരിക്കുമ്പോള്‍ നളന്‍ നിന്നെ കാത്തിരിക്കുന്നു.. വിരഹിയാം നളന്‍ നിന്നെ കാത്തിരിക്കുന്നു.. കാട്ടുകുയില്‍ പാട്ടുകേട്ടു കദളീവനമുണരുമ്പോള്‍ നോക്കി നോക്കി ഞാനിരിക്കുന്നു.. ദമയന്തിയെ നോക്കി നോക്കി ഞാനിരിക്കുന്നു.. (നളിനമുഖീ )