Medapponnaniyum

1993
Lyrics
Language: English

Medapponnaniyum konna pookkaniyaay
Peelikkavukalil thaalapooppoliyaay..(2)
Thankatherilerum kuliranthithaarakangal
Varavarnna deepa raajiyaay.....
(medapponnaniyum.....)

Shyaamatheerangalil puthu kauthukam poothuvo
Raagalolaamrutham vanavenuvil peythuvo
Iniyee laasya kalayil nooru pulakam pookkal vitharum
Aalolam... asulabham..
(medapponnaniyum.....)

Sreelaraagangalil ini aadi thaalangalaay
Bhaavageethangalil nava naada saundaryamaay
Pularum jeeva kalayil nammalaliyum punya nimisham
Aanandam...anupamam...
(medapponnaniyum.....)
Language: Malayalam

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്
തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങള്‍
വരവര്‍ണ്ണ ദീപരാജിയായ്...
(മേടപ്പൊന്നണിയും)

ശ്യാമതീരങ്ങളില്‍ പുതുകൌതുകം പൂത്തുവോ
രാഗലോലാമൃതം വനവേണുവില്‍ പെയ്തുവോ
ഇനിയീ ലാസ്യകലയില്‍ നൂറു പുളകം പൂക്കള്‍ വിതറും
ആലോലം... അസുലഭം...
(മേടപ്പൊന്നണിയും)

ശ്രീലരാഗങ്ങളില്‍ ഇനി ആദിതാളങ്ങളായ്
ഭാവഗീതങ്ങളില്‍ നവ നാദസൌന്ദര്യമായ്
പുലരും ജീവകലയില്‍ നമ്മളലിയും പുണ്യനിമിഷം
ആനന്ദം.... അനുഭവം....
(മേടപ്പൊന്നണിയും)
Movie/Album name: Devaasuram
Artists