മരണം മരണം മരണം കാലില്ലാത്തൊരു ചെരുപ്പാണു് ഉള്ളിൽ ഉള്ളിൽ ആളില്ലാത്തൊരു കോട്ടാണു്.. മരണം മരണം മരണം കാലില്ലാത്തൊരു ചെരുപ്പാണു് വിരലില്ലാമോതിരം കൊണ്ടു് കതകിൽ മുട്ടുന്നു അതു കതകിൽ മുട്ടുന്നു അതു കതകിൽ മുട്ടുന്നു.... (മരണം മരണം..)
മരണത്തിന്റെ മുഖം പച്ചയാണു്.... മരണത്തിന്റെ നോട്ടം പച്ചയാണു്.... വിരലില്ലാമോതിരം കൊണ്ടു് കതകിൽ മുട്ടുന്നു അതു കതകിൽ മുട്ടുന്നു അതു കതകിൽ മുട്ടുന്നു....
എനിക്കു തോന്നുന്നു അതിന്റെ പാട്ടിനു് ഈറൻ വയലറ്റ് പുഷ്പങ്ങളുടെ നിറമാണെന്നു്...
മരണം മരണം മരണം ഒരു ചൂലിൽ കയറി സവാരി ചെയ്യുന്നു... സവാരി ചെയ്യുന്നു... സവാരി ചെയ്യുന്നു...(2)