Wow Song

2017
Lyrics
Language: English

Aaru nee...devi...
Aaro...cholloo...aare...aare....

Wow...wow...
Ponnin kanikkonna adi mudi poothorungum
Wow...
Chantham minungana minnalkkodi aarivale...
Kanavilo kulirumaay viriyumee mukhamini
Mashi thodaa mizhiyilo paralukal pidayave...
Arunamaam kavililo pulariyo shalabhamo
Nadakalo nadikalaay ohukiyo...
Wow......

Pattu thennal melle...thotturummi poke...
Pottaninju nilkkum...mottulanju poyo...
Swapnam kandathellaam...ullam kaiyyil thooki...
Sneham noolkkum naadu...swarggam thanne neeye...
Theerathetho naalil pande ishtam thedi alanjenno....
Vellitheril vinnil pokum meghathellaay pozhiyaathe...
E ey...e ey...e ey...

Ponnin kanikkonna adi mudi poothorungum
Chantham minungana minnalkkodi aarivale...
Wow...
Kanavilo kulirumaay viriyumee mukhamini
Mashi thodaa mizhiyilo paralukal pidayave...
Arunamaam kavililo pulariyo shalabhamo
Nadakalo nadikalaay ohukiyo...
Language: Malayalam

ആരു നീ...ദേവീ......
ആരോ....ചൊല്ലൂ....ആരേ...ആരേ...

വൗ....വൗ....
പൊന്നിൻ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും
വൗ....
ചന്തം മിനുങ്ങണ മിന്നല്‍ക്കൊടി ആരിവളേ....
കനവിലോ കുളിരുമായ് വിരിയുമീ മുഖമിനി
മഷിതൊടാ മിഴിയിലോ പരലുകള്‍ പിടയവേ...
അരുണമാം കവിളിലോ പുലരിയോ ശലഭമോ
നടകളോ നദികളായ് ഒഴുകിയോ...
വൗ.....

പട്ടുതെന്നല്‍ മെല്ലെ...തൊട്ടുരുമ്മി പോകേ....
പൊട്ടണിഞ്ഞു നില്‍ക്കും...മൊട്ടുലഞ്ഞു പോയോ...
സ്വപ്നം കണ്ടതെല്ലാം...ഉള്ളം കയ്യില്‍ തൂകി...
സ്നേഹം നൂൽക്കും നാടു്....സ്വര്‍ഗ്ഗം തന്നെ നീയേ...
തീരത്തേതോ നാളില്‍ പണ്ടേ ഇഷ്ടം തേടി അലഞ്ഞെന്നോ....
വെള്ളിത്തേരില്‍ വിണ്ണിൽ പോകും മേഘത്തെല്ലായ് പൊഴിയാതെ...
ഏ ഏയ്..ഏ ഏയ്...ഏ ഏയ്...

പൊന്നിൻ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും
ചന്തം മിനുങ്ങണ മിന്നല്‍ക്കൊടി ആരിവളേ....
വൗ.....
കനവിലോ കുളിരുമായ് വിരിയുമീ മുഖമിനി
മഷിതൊടാ മിഴിയിലോ പരലുകള്‍ പിടയവേ...
അരുണമാം കവിളിലോ പുലരിയോ ശലഭമോ
നടകളോ നദികളായ് ഒഴുകിയോ...
Movie/Album name: Goda
Artists