SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thankasooryathidambaaro 1992
Thankasooryathidambaaro thaazhthivaykkunnu Kunkumappoompodiyil vinmukhamaaraadunnu Ekaakiyaathetho .. aa.. Ekaakiyaayetho meghamalayunnu Maarathoru manimuthu mayangidunnu Veyilum kurunizhalum chernnezhuthunna kalam nokki Mizhichimmiyirippathaaro Mudiyulanju thulliyenthe kalam maaykkaathoo Kayyile poonkulayaare kavarnneduthu? Thankasooryathidambaaro.... Shishiram koodanayunnu shikharangal virakondu Padiyirangi pakal pokunnu Kodamanjin kothukuvalayil kaadurangunnu Anthimandaarangaletho kinaavu kanmmoo Thankasooryathidambaaro തങ്കസൂര്യത്തിടമ്പാരോ താഴ്ത്തിവയ്ക്കുന്നു കുങ്കുമപ്പൂമ്പൊടിയില്‍ വിണ്മുഖമാറാടുന്നു ഏകാകിയായേതോ... ആ... ഏകാകിയായേതോ മേഘമലയുന്നൂ മാറത്തൊരു മണിമുത്ത് മയങ്ങിടുന്നു വെയിലും കുറുനിഴലും ചേര്‍ന്നെഴുതുന്ന കളം നോക്കി മിഴിചിമ്മിയിരിപ്പതാരോ? മുടിയുലഞ്ഞു തുള്ളിയെന്തേ കളം മായ്ക്കാത്തൂ? കയ്യിലെ പൂങ്കുലയാരേ കവര്‍ന്നെടുത്തു? തങ്കസൂര്യത്തിടമ്പാരോ....... ശിശിരം കൂടണയുന്നു ശിഖരങ്ങള്‍ വിറകൊണ്ടു പടിയിറങ്ങി പകല്‍ പോകുന്നു കോടമഞ്ഞിന്‍ കൊതുകുവലയില്‍ കാടുറങ്ങുന്നു അന്തിമന്ദാരങ്ങളേതോ കിനാവുകാണ്മൂ തങ്കസൂര്യത്തിടമ്പാരോ............
Movie/Album name: Pandu Pandoru Rajakumari
Artists