Innalathe kaatil mazhayil ee aliyunna thuruthil Njaanente vibhavangalumaay kaathirunnu Thaniye kaathirunnu…oh….oh… Kothumbu thoniyil ee vazhi vannaval enne kandu Karakkyaduthu vibhavangal kavarnneduthu Aval thirichu pokunnu enikku koodi kayaraan avalude Thoniyil idamille….
Ee thilakkunna choodil veyilil ee urukunna thuruthil Njaanente dhukhangalumaay kaathirikkum Iniyum kaathirikkum (mohathinte)
Language: Malayalam
മോഹത്തിന്റെ മുഖം ഞാൻ കണ്ടു മുഷിഞ്ഞിരിക്കുന്നു പ്രേമ ദാഹത്തിന്റെ സ്വരം ഞാൻ കേട്ടു തളർന്നിരിക്കുന്നു ദുഃഖത്തിന്റെ നിറം ഞാൻ കണ്ടു സ്വപ്നത്തിന്റെ ജഡം ഞാൻ കണ്ടു കറുത്തിരിക്കുന്നു ആകെ കറുത്തിരിക്കുന്നു
ഇന്നലത്തെ കാറ്റിൽ മഴയിൽ ഈ അലിയുന്ന തുരുത്തിൽ ഞാനെന്റെ വിഭവങ്ങളുമായ് കാത്തിരുന്നു തനിയെ കാത്തിരുന്നു...ഓ...ഓ... കൊതുമ്പു തോണിയിൽ ഈ വഴി വന്നവൾ എന്നെ കണ്ടു കരയ്ക്കടുത്തു വിഭവങ്ങൾ കവർന്നെടുത്തു - അവൾ തിരിച്ചു പോകുന്നു എനിക്കു കൂടി കയറാൻ അവളുടെ തോണിയിൽ ഇടമില്ലേ?
ഈ തിളയ്ക്കുന്ന ചൂടിൽ വെയിലിൽ ഈ ഉരുകുന്ന തുരുത്തിൽ ഞാനെന്റെ ദുഃഖങ്ങളുമായ് കാത്തിരിക്കും ഇനിയും കാത്തിരിക്കും ഓ...ഓ...(മോഹത്തിന്റെ)