രാസനർത്തനം.....രാസനർത്തനം.... രാഗ താള ലയങ്ങളിൽ എൻ രാഗം നൽകിയ നിർവൃതിയിൽ വിലാസലഹരി ചഷകത്തിൽ എന്റെ വിഷാദമലിയും രതിനടനം രാസനർത്തനം രാസനർത്തനം
വിടരും മാംസദലങ്ങലിൽ പൂക്കും വീണ്ടും തേനാകും നിർവൃതി തേടും കാമം സിരകളിൽ സ്വപ്നാടനമാടും സ്വരപഞ്ജരമായ് മാറും ഹൃദയം സ്വർഗ്ഗീയനിർവൃതി ഒരുക്കും രാസനർത്തനം... രാസനർത്തനം...
സാന്ത്വനമാകാൻ ഏതോ ദാഹം വീണ്ടും നിൻ സിരയിൽ നിറമാലകളായ് പൂക്കും വീണ്ടും നിന്നിൽ ഭാവനകൾ ഒരു ജന്മത്തിൻ സുഗന്ധം വീണ്ടും ഋതുഭംഗികളായ് പൂക്കും രാസനർത്തനം....രാസനർത്തനം... - 2