കണ്ണീർക്കടലിൻ അക്കരെയക്കരെ..
എന്നും പൂക്കുന്ന കാട്..
ആ കാട്ടിലെ പൂമരച്ചില്ലകൾ തേനൂട്ടി
പോറ്റുന്ന പക്ഷികൾ ഞങ്ങൾ..
സ്നേഹ മാനസ വീണയിൽ
ഈണങ്ങൾ മീട്ടുന്ന
കാനന മൈനകൾ ഞങ്ങൾ..
കൊയ്തിട്ടും കൊയ്തിട്ടും തീരാത്ത നക്ഷത്ര
പൊൻവയൽ കൊയ്യും പൊന്നമ്പിളിയേ..
പാവങ്ങൾ ഞങ്ങൾതൻ ജീരകച്ചെമ്പാവ്
പാടങ്ങൾ കൊയ്യുവാൻ നീയും വായോ..
കാവും കുളങ്ങളും കാനന പച്ചയും
പൂവിടും പൊന്നോണം കാണാൻ വായോ..
Movie/Album name: Aakaashathinte Niram
Artists