ആകാശത്തമ്പിളി വേണം താരകൾ വേണം അലയാഴിയിൽ മീനുകൾ വേണം മുത്തുകൾ വേണം ആണായാൽ പെണ്ണുവേണം പെണ്ണായാൽ ആണുവേണം ആണിന്റെ മുഖത്തൊരിത്തിരി മീശ വേണം... ആകാശത്തമ്പിളി വേണം താരകൾ വേണം അലയാഴിയിൽ മീനുകൾ വേണം മുത്തുകൾ വേണം..
പ്രായം പതിനാറായി മീശമുളച്ചിട്ടില്ല മീശ വച്ചിട്ടാണിനെപോലെ കുട്ടപ്പനായി നടന്നൂടേ? മീശ ഒന്നെടുക്കട്ടേ? സ്റ്റാലിൻ മീശ വേണോ? ചാപ്ലിൻ മീശ വേണോ? കാമുകിമാരുടെ കരളുപറിക്കും കോളേജ് മീശ വേണോ? ഡി എസ് പി മീശ സി ഐ ഡി മീശ സാദാ പോലീസ് മീശ സിറ്റി പോലീസ് മീശ പാവപ്പെട്ടൊരു സ്കൂൾ വാദ്ധ്യാരുടെ പഞ്ഞിപോലത്തെ മീശ പൊടിമീശ മുറിമീശ കൊമ്പൻമീശ ചെമ്പൻമീശ കള്ളരിച്ചു കുടിക്കാനുള്ളൊരു കശപിശ കശപിശ മീശ ഹായ് ഉഗ്രൻ...വച്ചോ!!
ആകാശത്തമ്പിളി വേണം താരകൾ വേണം അലയാഴിയിൽ മീനുകൾ വേണം മുത്തുകൾ വേണം ആണായാൽ പെണ്ണുവേണം പെണ്ണായാൽ ആണുവേണം ആണിന്റെ മുഖത്തൊരിത്തിരി മീശ വേണം...
താടി !!! ജപ്പാൻ താടി ലണ്ടൻ താടി തുപ്പായ് താടി പുരുഷൻ പലവിധമാകാം വേഷം പലവിധമാകാം താടിവച്ചിട്ടന്തസ്സായി നാടുകൾ ചുറ്റിക്കാണാം താടി ഒന്നു ഫിറ്റ് ചെയ്യൂ !! സിനിമാക്കാരുടെ താടി സിഖുകാരുടെ താടി എഴുപതുകൊല്ലം കാത്തുവളർത്തിയ തൂവെള്ളത്താടി അയ്യപ്പൻ താടി അപ്പൂപ്പൻ താടി സന്യാസികളുടെ താടി സിംപ്ലന്മാരുടെ താടി ബീഡിക്കാരൻ സാലിക്കായുടെ പറന്നുപൊങ്ങും താടി ഒരു താടി ഇരു താടി ആശാൻ താടി ഊശാന്താടി പിടിച്ചുപോയാൽ നീണ്ടുവരുന്നൊരു ബംബായ് റബ്ബർ താടി...
ആകാശത്തമ്പിളി വേണം താരകൾ വേണം അലയാഴിയിൽ മീനുകൾ വേണം മുത്തുകൾ വേണം ആണായാൽ പെണ്ണുവേണം....പെണ്ണായാൽ ആണുവേണം... ആണിന്റെ മുഖത്തൊരിത്തിരി മീശ വേണം... താടി !!! ജപ്പാൻ താടി ലണ്ടൻ താടി കള്ളത്താടി !!!