Nilakkadalayum Korichirikkana
2017
നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരേ
കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം

കൊട്ടാരത്തില്‍ പത്രാസുള്ളൊരു സുൽത്താനും വേണം
സുറുമക്കണ്ണുള്ള സുഗന്ധിപൊട്ടുള്ള സുന്ദരിയും വേണം

പത്തേമാരികൾ വന്നിറങ്ങണ ചിത്തറമുണ്ടാക്കാം
മുത്തുച്ചിപ്പികൾ വാരി നിറച്ചൊരു മച്ചകമുണ്ടാക്കാം

വലയെറിയണ നായകനും വളകിലുക്കണ നായികയും
മഴ നനയണു നിരയ്ക്ക് മൂളണ് പാട്ടിനു കൈ മുത്താൻ
നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരേ
കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം
തുള്ളിതുടിക്കണ നീലക്കടലിനുള്ളിലെ സങ്കടങ്ങൾ
വെള്ളിത്തിരയിൽ പകർത്തി നമുക്കൊരു ജീവിതമുണ്ടാക്കാം

മിഴി നനയൊണൊരേടുകളിൽ ചിരി പകരണ നാളു വരും
കരിമഷിക്കാറൊഴിഞ്ഞ മാനത്ത് ചന്തിരൻ പൂത്തു വരും
നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരേ
കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം
നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരേ
കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം
കൊട്ടാരത്തില്‍ പത്രാസുള്ളൊരു സുൽത്താനും വേണം
സുറുമക്കണ്ണുള്ള സുഗന്ധിപൊട്ടുള്ള സുന്ദരിയും വേണം
നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരേ
കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം
Movie/Album name: Chippy
Artists