കുടുക്ക് പൊട്ടിയ കുപ്പായം
ഉടുത്തു മണ്ടണ കാലത്തെ
മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
നടുക്കിരുന്നവളാണേ നീ
നടുക്കിരുന്നവളാണേ നീ (2)
ഓൺ ദ ഫ്ലോർ ബേബി
ഹിറ്റ് ഇറ്റ് ഹാർഡ് ബേബി
റോക് ദ പാർട്ടി ബേബി
പറ്റൂല്ലേങ്കി പോടീ (2)
(കുടുക്ക് ...)
നടവരമ്പത്ത് കണ്ടാലും
പടിയ്ക്കലങ്ങനെ നിന്നാലും
പടച്ചറബ്ബേ പിന്നെന്റെയുള്ളിൽ
പടക്കപ്പീടിക കത്തുന്നേ
അരിക്കലത്തില് പൊന്നമ്മ
കാശൊളിപ്പിച്ച പോലെ ഞാൻ
ഒതുക്കിവെച്ചത് ഒടുക്കം കണ്ടവൻ
പറിച്ചെടുത്തത് കണ്ടില്ലേ
(ഓൺ ദ ഫ്ലോർ..)
കുടിച്ചിറക്കിയ കണ്ണീരിൽ
അടിച്ചുതെന്നി ഞാൻ വീഴുമ്പം
പിടിച്ചുനിൽക്കാൻ പഴുതടയുമ്പൊ
ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ
ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ
(കുടുക്ക് ...) (ഓൺ ദ ഫ്ലോർ...)
Movie/Album name: Love Action Drama
Artists