Madhuvidhu Dinangal

1968
Lyrics
Language: English

Lalalalala .. aahahaa.....lalalala..
Madhuvidhu dinangal maathalavanangal
Vilikkunnu vilikkunnu hridayangale
Kothikkunnu salabhangale

Pakalum raavum viriyunnithavide
Paragasurabhila pushpangal
Vinnil ninnum parannuvannoru
Vivahajeevitha swapnangal

Laalallalla....
Vaanin charuvil kumkumam vilkkan
Vasantha sandhyakalodivarum
Thamarappoykayil kalabham kalakkan
Thankanilavoli odivarum
Odivarum....

Aamadhuvaniyil anuragathin
Anubhoothikalaam mohinikal
Manmadhanaruliya maniveenayumaay
Maadivilikkunnu sakhi namme
Language: Malayalam

മധുവിധുദിനങ്ങള്‍ മാതളവനങ്ങള്‍
വിളിയ്ക്കുന്നു വിളിയ്ക്കുന്നു ഹൃദയങ്ങളെ
കൊതിയ്ക്കുന്ന ശലഭങ്ങളെ

പകലും രാവും വിരിയുന്നിതവിടെ
പരാഗസുരഭില പുഷ്പങ്ങള്‍
വിണ്ണില്‍നിന്നും പറന്നു വന്നൊരു
വിവാഹജീവിതസ്വപ്നങ്ങള്‍
(മധുവിധുദിനങ്ങള്‍)

വാനിന്‍ തെരുവില്‍ കുങ്കുമം വില്‍ക്കാന്‍
വാസന്തസന്ധ്യകളോടിവരും
താമരപ്പൊയ്കയില്‍ കളഭം കലക്കാന്‍
തങ്കനിലാവൊളിയോടിവരും
താമരപ്പൊയ്കയില്‍ കളഭം കലക്കാന്‍
തങ്കനിലാവൊളിയോടിവരും.. ഓടിവരും

ആ മധുവനിയില്‍ അനുരാഗത്തിന്‍
അനുഭൂതികളാം മോഹിനികള്‍
മന്മഥനരുളിയ മണിവീണയുമായ്
മാടിവിളിയ്ക്കുന്നു സഖീ നമ്മെ
(മധുവിധുദിനങ്ങള്‍)
Movie/Album name: Inspector
Artists