ഓരോരോ കുഞ്ഞിച്ചോടിൽ ഉന്നം തേടി മുന്നേറുന്നേ ഓരോരോ കണ്ണിൽക്കണ്ണിൽ ഉന്മേഷത്തൂമിന്നൽ ചിന്തിടുന്നേ.... പോകാമീ തീരത്തൂടെ തമ്മിൽ തമ്മിൽ ചേർന്നിതാ ദൂരെയാ വിണ്ണിൻ കൊമ്പിൽ ചേക്കേറീടാൻ വേഗമേ.... പീലിത്തുമ്പിൽ ചായം തൂവി വെള്ളിനിലാവേ വന്നീടുമോ വെള്ളത്താളിൽ ചിത്രം പോലെ വെണ്മുകിലേ നീ താഴെ വരൂ....
ഓരോരോ ഇഞ്ചും നാം അഞ്ചാതെന്നും മുന്നേറിടാൻ ഓരോരോ നോവിൽ നാം കയ്യും മെയ്യും ചേർത്തുവെയ്ക്കാം ആ പാടം കേറി...കാലം തീർക്കും കായൽ നീന്തി മഞ്ചാടിക്കുന്നിൻ നെഞ്ചിലൂടെ കണ്ണെത്താ ലക്ഷ്യത്തിൻ തുഞ്ചത്തോളം ഒന്നുപോലെ ചെന്നുചേരാം.... ചങ്ങാതി നീയെന്തേ പോരുന്നില്ലേ.... പുലരികൾ ഇരവുകൾ കണ്ണൊന്നും ചിമ്മാതെ ചാരത്തു നിൽക്കുമ്പോൾ നാം ഇന്നൊരുങ്ങി നേടാനായ് വന്നിറങ്ങി ഈ മത്സരത്തിൽ ആവേശത്തിൽ ചിങ്കാരത്താളമായ് വാ.....
നെഞ്ചത്തൊരു ചെണ്ടത്തുടി കൊട്ടിപ്പൊലിമേളം കളി എത്താനിനി ചിന്നപ്പട ചുവടു മുറുകി ഒഴുകി ഒഴുകി വാ....(4)