Bhoolokam Srishticha Karthavinu Sthuthi

2024
Lyrics
Language: Malayalam

ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി
പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി
പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും
നിന്നെയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി

രക്തം മുഴുവൻ നീയേ
മൊത്തം ഉലകം നീയേ
കാറ്റും തണലും നീയേ
കത്തും മുറിവും നീയേ
എൻ തെറ്റും ശരിയും നീയേ
എൻ കനവും കഥയും നീയേ
നീയേ നീയേ നീയേ
നീയേ നീയേ നീയേ

ഉടലും ഉയിരും നീ മൂടിയ നേരം
ശ്വാസം മുട്ടുന്നേ പിടയുന്നേ
പറയും വാക്കും നിൻ കണ്ണിലെ നോക്കും
മെല്ലെ കൊല്ലുന്നേ ഉരുകുന്നേ
ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായി
സ്നേഹത്താൽ കൊന്നു തരാനായി
ചുണ്ടാകും തോക്കിൽ
നിന്നുണ്ടയുതിർക്കാം ആമേൻ!
മരണം വരെ നീ ഓർക്കാൻ
ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി
പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി

ബോഗെയ്ൻ വില്ല പൂക്കളും ഞാനാകുന്നോർമ്മയും
നിന്നുള്ളിൽ കാക്കുന്ന കർത്താവിന്നു സ്തുതി
ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി
പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി
പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും
നിന്നെയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി

ഉടലും ഉയിരും നീ മൂടിയ നേരം
ശ്വാസം മുട്ടുന്നേ പിടയുന്നേ
പറയും വാക്കും നിൻ കണ്ണിലെ നോക്കും
മെല്ലെ കൊല്ലുന്നേ ഉരുകുന്നേ
ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായി
സ്നേഹത്താൽ കൊന്നു തരാനായി
ചുണ്ടാകും തോക്കിൽ
നിന്നുണ്ടയുതിർക്കാം ആമേൻ!
മരണം വരെ നീ
മരണം വരെ നീ ഓർക്കാൻ
Movie/Album name: Bougainvillea
Artists