Adana Kandaalum

2023
Lyrics
Language: Malayalam

ആടണ കണ്ടാലും പാടണ കണ്ടാലും
കാണാൻ അഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീല കണ്ണുകളുള്ളവളാ
നല്ല കട്ടി ചുവപ്പുള്ള ചുണ്ടുകളാ
(ആടണ കണ്ടാലും )

കണ്ടോരാ നാൾ മുതൽ
കണ്മണി നീയെന്റെ നെഞ്ചിലായ് കേറിയില്ലേ (2)
കാണും കിനാവിലായ്
എന്നും വിരിയുമെൻ വെണ്മേഘ പൂക്കളല്ലേ
പെണ്ണേ നീയെന്റെ സ്വന്തമല്ലേ

ചന്ദനഗന്ധം തഴുകിടുമ്പോഴെല്ലാം
നിൻ വരവായിരുന്നു (2)
അന്നനട പോൽ അടുക്കുന്ന നേരത്ത്
കാർമുകിൽ പോയ് മറഞ്ഞു
പെണ്ണ് നാണം കുണുങ്ങി നിന്നു
(ആടണകണ്ടാലും )

നുണക്കുഴിപ്പുഞ്ചിരിയാലെ നീ നോക്കിയാൽ
ഉള്ളിൽ കൊടികയറും (2)
പൂരപ്പെരുമ്പറ കൊട്ടി കയറുമ്പോൾ
വർണ്ണങ്ങൾ പാറി വീഴും
മേലെ താരകം മിന്നി നിന്നു

എൻ തിലകകുറി നിൻ തിരുനെറ്റിയിൽ
സിന്ദൂരമായ് പടരും (2)
ചൂടുള്ള ചുംബനം ചുണ്ടിലായ് കിട്ടുന്ന
നാളുകളെന്നു വരും
ആ രാവുകൾ എന്നുണരും

എൻ തിലകക്കുറി ...
നിൻ തിരു നെറ്റിയിൽ ...
സിന്ദൂരമായ് പടരും
കാണുന്നോരെല്ലാരും കണ്ണു വെച്ചീടും
കരിനീലകണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ
(ആടണ കണ്ടാലും )(2)
Movie/Album name: Vedikkettu
Artists