Kanne ponne muthe

1995
Lyrics
Language: Malayalam

കണ്ണേ പൊന്നേ മുത്തേ
അമ്മ തന്നോമന മുത്തേ (2)
സ്വർലോകനാഥൻ ഭൂമിയ്ക്ക് ചാർത്തും
പൂക്കളീ ബാല്യം മാരിവിൽ നെയ്യും
കണ്ണേ നിൻ കിളിക്കൊഞ്ചൽ
പൊന്നേ നിൻ ചെല്ലം വിണ്ണായി മാറ്റും
പൂവേ ഇരവിൽ
(കണ്ണേ പൊന്നേ ....)

ഇവനല്ലോ നാളെയെൻ സ്വപ്നം
നിയതി തൻ കേളിക്കു നാഥൻ (2)
തളിരിതു നുള്ളിടല്ലേ
നരകത്തിൽ തള്ളിടല്ലേ (2)
നാളെ തൻ സ്വപ്നത്തിൻ
തേരു തെളിപ്പോനിവൻ
(കണ്ണേ പൊന്നേ ...)

മരമില്ലേൽ തണലുണ്ടോ ചൊല്ലൂ
ചുവരില്ലേൽ താങ്ങുണ്ടോ ചൊല്ലൂ (2)
തണലിവനേകിയെന്നാൽ
താങ്ങിവനേകുമെന്നും (2)
മൂന്നു കാലത്തിനും തേരു തെളിപ്പോനിവൻ
(കണ്ണേ പൊന്നേ ...)
Movie/Album name: Poovukalku Punyakaalam
Artists