കണ്ണാടിച്ചിറകുള്ള കാട്ടുതുമ്പി എന്‍ മന്ദാരത്തോട്ടത്തില്‍ കൂട്ടുപോരൂ (2) മലര്‍ തേനുണ്ടല്ലോ ഇളം കാറ്റുണ്ടല്ലോ ഇനിവരൂ കര തളിരിലയില്‍ നീ മയങ്ങി നിന്നാട്ടേ (കണ്ണാടിച്ചിറകുള്ള ...)
ചെപ്പടി വിദ്യ വേണ്ട തക്കിടി വേല വേണ്ട പൊന്‍പട്ടും കെണിവലയും തിരിച്ചറിയാം കൊച്ചേ (2) വനദേവത നീയല്ലേ നിന്‍ കാലില്‍ വീണതല്ലേ നിന്റെ കാതോരം എന്റെ പാട്ട് തേടി വന്നതല്ലേ നീ ചിരിച്ചറുക്കണ ചാവി നീ പഴത്തിനുള്ളിലെ സൂചി തൊട്ടാലൊട്ടണ ഭാഷ വേണ്ട ചുമ്മാ ചാറിടാതെ പോ പിന്നേം കോട്ടിലുള്ളിലോണ്ടിരിക്കും കാട്ടുപൂച്ച ദേണ്ട മെല്ലേ നാക്കു നീട്ടി മീശകാട്ടി പഞ്ചാരേ (2) തംനനനം തനനനനം തംനനനം തം തനനനനം ചേക്കേറാന്‍ ചില്ല വേണ്ട ചാക്കിട്ടാല്‍ കേറുകേല
നിന്നെക്കാള്‍ വലിയ കല്ലും ഉരുട്ടിടുമീ തുമ്പീ..(2) അരിപ്രാവു പോലെ മെല്ലെ എന്റെ ചാരെ വന്നു കൂടെ എന്റെ സ്നേഹം ഞാന്‍ നിന്റെ മുന്നില്‍ കോരിച്ചൊരിഞ്ഞില്ലേ നീ പളപളപ്പുള്ള മോടി നീ വിളഞ്ഞ വയ്യാവേലി കേട്ടോ പട്ടണ ജാഡ വേണ്ട വിട്ടോ പമ്മിടാതെ ടാ കണ്ടോ പൊന്നുകൊണ്ട് പൂശിവച്ച ഓട്ടു ചെമ്പ് പിച്ചളകള്‍ കാറ്റുകൊണ്ട് ക്ലാവടിച്ചു പുന്നാരേ..(2) (കണ്ണാടിച്ചിറകുള്ള ...)