Njaanaadyamai Janalarike

2023
Lyrics
Language: Malayalam

ഞാനാദ്യമായ് ജനലരികെ
ഒരു മഴ തൻ നനവറിയേ
ആരോ തൊടുംപോലെ
ആർദ്രമായി...

രാവ് മാഞ്ഞു തൂവെയിൽ
വീണിടുന്നൊരീ
നാട്ടുപാതയോരമായി
വന്നിതാരൊരാൾ...

മെല്ലെ ഒന്ന് നോക്കി
എന്നെ തേടും പോലെ
വെറുതെയൊരു ചിരിമലരിൻ
നേരെ നീട്ടും പോലെ...

ഞാനാദ്യമായ് ജനലരികെ
ഒരു മഴ തൻ നനവറിയേ
ആരോ തൊടുംപോലെ ആർദ്രമായി....

ഞാനാദ്യമായ്....

മഞ്ഞുപോലെ നേർത്തൊരാ
വാക്കുതൂവലാൽ
കൂടു കൂട്ടി എന്നിലെ
മൗനശാഖിയിൽ...

താനേ എന്റെ നെഞ്ചിൽ
താളം പിന്നെ നീയായി
കരകവിയുമൊരു പുഴയായി
ഞാനും നീയും മാറി...

ഞാനാദ്യമായ് ജനലരികെ
ഒരു മഴ തൻ നനവറിയേ
ആരോ തൊടുംപോലെ
ആർദ്രമായി.... (2)

ഞാനാദ്യമായ്....
Movie/Album name: Pazhanchan Pranayam
Artists