SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Varaveena shruthi meetti saarangiyil Padalaasya layamaayi anupallavi Oru manchiraathupol eriyunna velayil Cheruthalla chila neram pranayam Kaliyalla oru naalum pranayam (varaveena......) Ethra naalingane kaaraagrihangalil Vazhi thetti pokunnu pranayam..(ethra...) Ithaloornnu veenaalum tharushaakhikalkkennum Parayuvaanundoru pranayam Iniyennu kaanumennariyuvaanenkilum Kadalaassilezhuthunnu pranayam... (varaveena......) Ithrayum neramaay raavurangumpozhum Mizhi thurannirikkunnu pranayam....(ithrayum...) Aaroraal vannapol ee nizhal paathayil Kaathorthirikkunnu pranayam Verutheyee novumaay akalumee velayil Iniyenthinaanee pranayam.... Aa...aa....aa.... Athramelaardramaanenkilum sandhyayil Ina thedi pokunnu pranayam Kaanuvaanenkilum kaanaatha swapnathin Kannaadi nokkunnu pranayam Parayuvaanaayiram kaaryamundenkilum Parayuvaanaakaathathee pranayam.... വരവീണ ശ്രുതിമീട്ടി സാരംഗിയില്‍ പദലാസ്യ ലയമായി അനുപല്ലവി ഒരു മൺചിരാതുപോൽ എരിയുന്ന വേളയില്‍ ചെറുതല്ല ചിലനേരം പ്രണയം.... കളിയല്ല ഒരുനാളും പ്രണയം.... (വരവീണ......) എത്രനാളിങ്ങനെ കാരാഗൃഹങ്ങളില്‍ വഴിതെറ്റി പോകുന്നു പ്രണയം..... (എത്രനാളിങ്ങനെ....) ഇതളൂര്‍ന്നു വീണാലും തരുശാഖികൾക്കെന്നും പറയുവാനുണ്ടൊരു പ്രണയം... ഇനിയെന്നു കാണുമെന്നറിയുവാനെങ്കിലും കടലാസ്സിലെഴുതുന്നു പ്രണയം... (വരവീണ......) ഇത്രയും നേരമായ് രാവുറങ്ങുമ്പോഴും മിഴി തുറന്നിരിക്കുന്നു പ്രണയം.... (ഇത്രയും...) ആരൊരാൾ വന്നപ്പോള്‍...ഈ നിഴല്‍പ്പാതയില്‍ കാതോര്‍ത്തിരിക്കുന്നു പ്രണയം.... വെറുതെയീ നോവുമായ് അകലുമീ വേളയില്‍ ഇനിയെന്തിനാണീ പ്രണയം.... (വരവീണ......) ആ...ആ....ആ.... ലാലലലാ...ലലലലലാ…ല.... അത്രമേലാര്ദ്രമാണെങ്കിലും സന്ധ്യയില്‍ ഇണ തേടി പോകുന്നു പ്രണയം... (അത്രമേൽ .....) കാണുവാനെങ്കിലും കാണാത്ത സ്വപ്നത്തിന് കണ്ണാടി നോക്കുന്നു പ്രണയം പറയുവാനായിരം കാര്യമുണ്ടെങ്കിലും പറയുവാനാകാത്തതീ പ്രണയം.... ആ.....ആ.....ആ.....
Movie/Album name: Swaasam
Artists