(സ്ത്രീ) പതിയെ പാടുമെന്‍ പ്രണയം കേട്ടുവോ താരമ്പൂകാറ്റേ (പു) മതിവായി തേടുമെന്‍ പ്രിയനെ കണ്ടുവോ പാറും പൂമ്പാറ്റേ (സ്ത്രീ) കണ്ടു ചെണ്ടുമല്ലിത്തേന്‍ കനകവു് (പു) ഇന്നു കൊണ്ടുവന്നു പൂഞ്ചിലമ്പു് (സ്ത്രീ) എന്റെയുള്ളിന്നുള്ളില്‍ വന്നിരുന്നു് മെല്ലെ ചൊല്ലണണൊണ്ടു രാക്കുറുമ്പു് (സ്ത്രീ) ഒന്നു പറയാം (പു) പറയൂ (സ്ത്രീ) കുറുകും (ഡു) കുയിലേ ഇളനീര്‍പ്പുഴയില്‍ നനയും ഇക്കനവു്
(സ്ത്രീ) അരികേ വന്നു നീ അകലേ പൂത്തുവോ തീരം മാമ്പൂവേ (പു) പനിനീര്‍ തെന്നലിന്‍ കൂടെ പാടിയോ പാവം പൂമൈനേ (സ്ത്രീ) രണ്ടുകണ്ണുംകൊണ്ടു കഥ പറഞ്ഞു (പു) പിന്നെ യാത്രചൊല്ലി പോയ്മറഞ്ഞു (സ്ത്രീ) എന്റെ ഉള്ളിന്നുള്ളില്‍ ഊവ്വെറിഞ്ഞു (പു) നിന്നെ കാത്തുകാത്തു ഞാന്‍ കുഴഞ്ഞു (സ്ത്രീ) ഒന്നു വരുമോ ഇതിലേ (പു) നിറവാല്‍മയിലേ (ഡു) മഴവില്‍ ഉലയാനെഴുതൂ ഇക്കവിത