Sindhunadee Theerathu

1975
Lyrics
Language: English

Sindhu nadee theerathu
Sandhyapootha nerathu
Gangapole paadivanna penne
Nin paattin raagamenthu?
Nin chalambin thaalamenthu
Panchabippenkidaave?

Sindhunadeetheerathu
Sandhyapootha nerathu
Sangamathin kaavyamezhuthum paattukaara
Ninkavithasaaramenthu
Nin karalin mohamenthu
Naadodippattukaara?

Noottandukal paadithanna nooru nooru raagangal
Maanavathwa mahathwamothum nooru nooru varnangal
Mohanjodaroviluyarum noopuranaadangal
Samskaarathin theerangal thookum nisabdagaanangal
Namukkupaadaam namukkupaadaam naadodippattukaara..
Oho..... bale bale....
Oho ...oho

Bhageerathi nedithanna pachhavarna paadangal
Venugaanamelanadathum
Ambaadikkaattalakal
Kaalindii theerathiluyarum kaaliya kadhanangal
Manwantharangal pottivalarthiya mahacharithrangal
Namukkunalkum puthiyoru raagam
Punchaabippenkidave
Oho....
Sindhunadeethaeerathu......
Language: Malayalam

സിന്ധുനദീ തീരത്ത്.. സന്ധ്യ പൂത്ത നേരത്ത്
ഗംഗപോലെ പാടിവന്ന പെണ്‍കിടാവേ
നിന്‍ പാട്ടിന്‍ രാഗമെന്ത്? നിന്‍ ചിലമ്പിന്‍ താളമെന്ത്?
പഞ്ചാബിപ്പെണ്‍കിടാവേ?

സിന്ധുനദീ തീരത്ത്.. സന്ധ്യ പൂത്ത നേരത്ത്
സംഗമത്തിന്‍ കാവ്യമെഴുതും പാട്ടുകാരാ
നിന്‍ കവിതാസാരമെന്ത്? നിന്‍ കരളിന്‍ മോഹമെന്ത്?
നാടോടിപ്പാട്ടുകാരാ?

നൂറ്റാണ്ടുകള്‍ പാടിത്തന്ന നൂറുനൂറു രാഗങ്ങള്‍
നൂറുനൂറു രാഗങ്ങള്‍.......
മാനവത്വമഹത്വമോതും നൂറുനൂറു വര്‍ണ്ണങ്ങള്‍
നൂറുനൂറു വര്‍ണ്ണങ്ങള്‍......
മോഹന്‍ജോദാരോവിലുയരും നൂപുരനാദങ്ങള്‍
നൂപുരനാദങ്ങള്‍......
സംസ്കാരത്തിന്‍ തീരങ്ങള്‍ തൂകും നിശ്ശബ്ദഗാനങ്ങള്‍
നമുക്കുപാടാം.. നമുക്കുപാടാം
നാടോടിപ്പാട്ടുകാരാ.....
ഓഹോ..... ബലേ ബലേ...
ഓഹോ........

ഭാഗീരഥി നേടിത്തന്ന പച്ചവര്‍ണ്ണപ്പാടങ്ങള്‍
പച്ചവര്‍ണ്ണപ്പാടങ്ങള്‍......
വേണുഗാനമേളനടത്തും അമ്പാടിക്കാറ്റലകള്‍
അമ്പാടിക്കാറ്റലകള്‍.....
കാളിന്ദീതീരത്തിലുയരും കാളിയകഥനങ്ങള്‍
മന്വന്തരങ്ങള്‍ പോറ്റിവളര്‍ത്തിയ മഹച്ചരിതങ്ങള്‍
നമുക്കുനല്‍കും പുതിയൊരു രാഗം
പഞ്ചാബിപ്പെണ്‍കിടാവേ.....
ഓഹോ..........

സിന്ധുനദീ തീരത്ത്.. സന്ധ്യ പൂത്ത നേരത്ത്.....
Movie/Album name: Padmaraagam
Artists