Paarvathikkum Thozhimaarkkum

1990
Lyrics
Language: English

Paarvathiykkum thozhimarkkum pallineeraattu...pallineeraattu
Paalpuzhayil pavizhakkadavil
Pallineeraattu innu pallineeraattu

Shankhupushpam ninte kannil
Kunkumappoo kavililum
Sundaree nee sancharikkum vasanthamallo
Nin punchiriyil anuraaga marandamallo
Pakaruka nee navamadhu
Hridaya chashakam niraye niraye
(paarvathiykkum)

Nin purikakkodiyallo karimbuvillu
Athil nee thodukkum veekshanangal
Pushpabaanangal
Namme nammal marakkunna muhoorthamithil
Bhaavana than poonchirakumaay
Parakkuka naam uyare uyare
(paarvathiykkum)
Language: Malayalam

പാര്‍വ്വതിയ്ക്കും തോഴിമാര്‍ക്കും
പള്ളിനീരാട്ട്... പള്ളിനീരാട്ട്...
പാല്‍പ്പുഴയില്‍ പവിഴക്കടവില്‍
പള്ളിനീരാട്ട് ഇന്ന് പള്ളിനീരാട്ട്

ശംഖുപുഷ്പം നിന്റെ കണ്ണില്‍
കുങ്കുമപ്പൂക്കവിളിലും...
സുന്ദരീ നീ സഞ്ചരിക്കും വസന്തമല്ലോ
നിന്‍ പുഞ്ചിരിയില്‍ അനുരാഗമരന്ദമല്ലോ
പകരുക നീ നവമധു
ഹൃദയചഷകം നിറയെ നിറയെ
(പാര്‍വ്വതിയ്ക്കും)

നിന്‍ പുരികക്കൊടിയല്ലോ കരിമ്പുവില്ല്
അതില്‍ നീ തൊടുക്കും വീക്ഷണങ്ങള്‍
പുഷ്പബാണങ്ങള്‍...
നമ്മെ നമ്മള്‍ മറക്കുന്ന മുഹൂര്‍ത്തമിതില്‍
ഭാവനതന്‍ പൂഞ്ചിറകുമായ്
പറക്കുക നാം ഉയരെ ഉയരെ...
(പാര്‍വ്വതിയ്ക്കും)
Movie/Album name: Kadathanaadan Ambaadi
Artists