Aa...aa...aa.....
Irularangil azhal padangal nadanamaadum drutha thaalam
Chalanameri thirinjidunnu arikiletho ghadikaaram
En swaasathennalum yaathrayaayo...
Ee kanneer moodalil kaazhchakal akale.....
Oh...oh....
Ithaa...idariveezhum swanam...
Vyadhithamaakum manam...vidhiye thirayukayaay....
Ithaa....iru padhangal samam...
Mrithiyum vaazhvum ore...alavil ariyukayaay.....
Irularangil azhal padangal nadanamaadum drutha thaalam
Chalanameri thirinjidunnu arikiletho ghadikaaram.....
Aazhangal arithoraazhiyil aazhunnu veruthe alakshyamaay
Aaraalum azhiyaa kurukkukal amarunniravin ethiraay
Eriyum kanalin kanakkukal kaalangal poyaalum jwalichidum
Kazhinja kadhakal marakkumo....oh..oh...
Ithaa...idariveezhum swanam...
Vyadhithamaakum manam...vidhiye thirayukayaay....
Ithaa....iru padhangal samam...
Mrithiyum vaazhvum ore...alavil ariyukayaay.....
En swaasathennalum yaathrayaayo
Ee kanneer moodalil kaazhchakal akale.....
Oh...oh.....
ആ...ആ...ആ.....
ഇരുളരങ്ങിൽ അഴൽപദങ്ങൾ നടനമാടും ദ്രുതതാളം
ചലനമേറി തിരിഞ്ഞിടുന്നു അരികിലേതോ ഘടികാരം
എൻ ശ്വാസത്തെന്നലും യാത്രയായോ...
ഈ കണ്ണീർ മൂടലിൽ കാഴ്ചകൾ അകലേ.....
ഓ...ഓ....
ഇതാ...ഇടറിവീഴും സ്വനം...
വ്യഥിതമാകും മനം...വിധിയെ തിരയുകയായ്....
ഇതാ....ഇരുപഥങ്ങൾ സമം...
മൃതിയും വാഴ്വും ഒരേ...അളവിൽ അറിയുകയായ്.....
ഇരുളരങ്ങിൽ അഴൽപദങ്ങൾ നടനമാടും ദ്രുതതാളം
ചലനമേറി തിരിഞ്ഞിടുന്നു അരികിലേതോ ഘടികാരം.....
ആഴങ്ങൾ അറിതോരാഴിയിൽ ആഴുന്നു വെറുതേ അലക്ഷ്യമായ്
ആരാലും അഴിയാ കുരുക്കുകൾ അമരുന്നിരവിൻ എതിരായ്
എരിയും കനലിൻ കണക്കുകൾ കാലങ്ങൾ പോയാലും ജ്വലിച്ചിടും
കഴിഞ്ഞകഥകൾ മറക്കുമോ....ഓ..ഓ...
ഇതാ...ഇടറിവീഴും സ്വനം...
വ്യഥിതമാകും മനം...വിധിയെ തിരയുകയായ്....
ഇതാ....ഇരുപഥങ്ങൾ സമം...
മൃതിയും വാഴ്വും ഒരേ...അളവിൽ അറിയുകയായ്.....
എൻ ശ്വാസത്തെന്നലും യാത്രയായോ...
ഈ കണ്ണീർ മൂടലിൽ കാഴ്ചകൾ അകലേ.....
ഓ...ഓ....
Movie/Album name: Charminar
Artists