Sukhamevide Dukhamevide

1971
Lyrics
Language: English

Sukhamevide dukhamevide
Swapnna mareechika maanju kazhinjaal
Aashayevide niraashayevide
Sukhamevide dukhamevide

Pala kuri karayumbol chirikkan padikkum
Palavattam veezhumbol nadakkan padikkum (pala)
Snehichu vallarumbhol marakkan padikkum
Manassinne polum chathikkan padikkum
Velichamevide irullevide
Moodal manjin yavanika veenaal
Prabhaathamevide prakaashamevide
(sukhamevide dukhamevide)

Veyilathu nadakumbol thannalinu kothikkum
Thannalathu nilkumbhol thane marakkum (veyilathu)
Nin nizhal kondu nee ninne maraykkum
Aadiyileykku nee ariyaathozhukum
(sukhamevide)
Language: Malayalam

സുഖമെവിടെ ദുഃഖമെവിടെ
സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ
ആശയെവിടെ നിരാശയെവിടെ
സുഖമെവിടെ ദുഃഖമെവിടെ

പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും
പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും(പല)
സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും
മനസിനെപ്പോലും ചതിക്കാൻ പഠിക്കും
വെളിച്ചമെവിടെ ഇരുളെവിടെ
മൂടൽമഞ്ഞിൻ യവനിക വീണാൽ
പ്രഭാതമെവിടെ പ്രകാശമെവിടെ
(സുഖമെവിടെ ദുഃഖമെവിടെ)

വെയിലത്തു നടക്കുമ്പോൾ തണലിനു കൊതിക്കും
തണലത്തു നിൽക്കുമ്പോൾ താനേ മറക്കും(വെയിലത്തു)
നിൻ നിഴൽ കൊണ്ടു നീ നിന്നെ മറയ്ക്കും
ആദിയിലേയ്ക്കു നീ അറിയാതൊഴുകും
(സുഖമെവിടെ)
Movie/Album name: Vilaykku Vaangiya Veena
Artists