മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ മലരില്‍ നിറയുന്ന മധുവാണ് സ്നേഹം (മനസ്സില്‍ വിരിയുന്ന) നുണ പോലെ തോന്നുന്ന നേരാണ് സ്നേഹം ഓര്‍ക്കുവാന്‍ സുഖമുള്ള നോവാണ് സ്നേഹം മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ
വലതുകാല്‍ വെച്ചെന്റെ ജീവിത വനിയില്‍ വിരുന്നു വന്ന വസന്തം നീ ചിരിതൂകിയെന്നും ചാരത്തു നിന്നു ചൊരിഞ്ഞു തന്നു മരന്ദം നീ തനു തമ്പുരുവാകുന്നു സിര തന്ത്രികളാകുന്നു നറുതേന്‍ ശ്രുതി ചേരുന്നു പുതിയൊരു പല്ലവിയാകുന്നു ഓ മന്ദാര മലരാണെന്‍ മഞ്ജുമുഖി (മനസ്സില്‍ വിരിയുന്ന) മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ
മാനത്തു നിന്നും മണിമുകില്‍ മഞ്ചലില്‍ താഴത്തു വന്നൊരു താരക നീ മാണിക്യ വീണയില്‍ കിന്നരകന്യകള്‍ മീട്ടിയ മോഹന രാഗം നീ ഞാനൊരു പൂ ചോദിച്ചാല്‍ നീയൊരു പൂവനമാകുന്നു ഞാന്‍ മധുരം മോഹിച്ചാല്‍ നീയൊരു മധുമഴയാകുന്നു ഓ മന്ദാര മലരാണെന്‍ മഞ്ജുമുഖി (മനസ്സില്‍ വിരിയുന്ന)