�സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട് ഇന്ന് സ്വയം പ്രഭാ സന്ധ്യക്കു നിറക്കൂട്ട് മണ്ണിലെ വനവള്ളിക്കുടിലിന്റെ മുറ്റത്തീ കണ്ണനാമുണ്ണിക്ക് ചോറൂട്ട് വിശ്വജനനിക്ക് മംഗളനീരാട്ട് (സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)
കണ്ണുകള്‍ക്കൊരുജന്മ വിരുന്നൊരുക്കും ഈ കാഞ്ചന വിഗ്രഹ ചൈതന്യത്തെ അമ്പാടിക്കുട്ടനെന്നു വിളിച്ചാലോ? അച്ഛന്റെ പേരിട്ടു വിളിച്ചാലോ? ആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക് (സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)
മൂടുപടം കൊണ്ട് മുഖം പൊത്തിക്കഴിയുന്ന മുകിലേ മേചക മുകിലേ താഴ്വാരത്തോപ്പില്‍ മണിത്തൊട്ടിലില്‍ ഈ താഴമ്പൂ നിന്നെ നോക്കി പുഞ്ചിരിപ്പൂ പയ്ക്കളേ മേയ്ക്കുവാന്‍ പാടത്തയക്കാം ഞാന്‍ മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക് (സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)