Manassum manassum onnucheraanenkil Ee vesham kettal enthinaanen saare...aa... Athu chadangallayo...idangerallayo.... Athinallayo ee munnodikal... Idangerenkil enthinaanen saare Ee naanam ketta velayellaam veruthe.... Athu haramallayo...oru rasamallayo... Athu pankidaan ee pollaappukal (kalyaanam kalyaanam.....)
Varshaavarsham penninayyo saare Ee vesham kettal kondu dosham ere... Athu pandallayo...ithu kandillayo... Ee noottaandilo ee kinnaaram... Paattu paadi paattilaakkum ponne Ee nottam kandaal aaru kettum ninne..aa.. Athu chollallayo...pazhanchollallayo Ee pazhanchollilum nee pathirallayo... (kalyaanam kalyaanam.....)
Language: Malayalam
കല്യാണം കല്യാണം... പണ്ടേ പാടും പുരാണം...(2) താലീം മാലേം കൈമാറും നേരം കാലം മുഹൂർത്തം കൈയും കാലും വിറയലുകൾ അയ്യേ സാറേ കുറച്ചിലുകൾ... (കല്യാണം കല്യാണം...)
മനസ്സും മനസ്സും ഒന്നുചേരാനെങ്കിൽ ഈ വേഷംകെട്ടൽ എന്തിനാണെൻ സാറേ...ആ... അതു ചടങ്ങല്ലയോ...ഇടങ്ങേറല്ലയോ.... അതിനല്ലയോ ഈ മുന്നോടികൾ... ഇടങ്ങേറെങ്കിൽ എന്തിനാണെൻ സാറേ ഈ നാണംകെട്ട വേലയെല്ലാം വെറുതേ.... അതു ഹരമല്ലയോ...ഒരു രസമല്ലയോ... അതു പങ്കിടാൻ ഈ പൊല്ലാപ്പുകൾ (കല്യാണം കല്യാണം...)
വർഷാവർഷം പെണ്ണിനയ്യോ സാറേ ഈ വേഷംകെട്ടൽ കൊണ്ടു ദോഷം ഏറേ... അതു പണ്ടല്ലയോ...ഇതു കണ്ടില്ലയോ... ഈ നൂറ്റാണ്ടിലോ ഈ കിന്നാരം... പാട്ടുപാടി പാട്ടിലാക്കും പൊന്നേ ഈ നോട്ടം കണ്ടാൽ ആരു കെട്ടും നിന്നെ..ആ.. അതു ചൊല്ലല്ലയോ...പഴഞ്ചൊല്ലല്ലയോ.. ഈ പഴഞ്ചൊല്ലിലും നീ പതിരല്ലയോ... (കല്യാണം കല്യാണം...)
Movie/Album name: Oru Kochu Kadha Aarum Parayatha Kadha