ഇക്കളിവീട്ടിൽ ചിരി തൂകി തൂകി
പൂഞ്ചോലക്കുളിരൂറ്റിയെടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി പാട്ടു കേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ
താങ്കുതക്ക തെയ്ക്കുതക്ക താങ്കുതക്ക തെയ്
ആരോരും കാണാത്തൊരു കാട്ടിലെ ചെറുമേട്ടിലെ
പാതിരാപ്പൂവാരേ ചൂടി …
ആരോമലാളെ കൊണ്ടേ പോരാം
ചമ്പാവിൻ പാടത്തെ മുടി ചീകൂ കാറ്റേ
കൈതപ്പൂവിൻ തൈലം പൂശി പൂവിരലോടിച്ച്
ഇക്കളിവീട്ടിൽ ചിരി തൂകി തൂകി
പൂഞ്ചോലക്കുളിരൂറ്റിയെടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി പാട്ടു കേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ
താങ്കുതക്ക തെയ്ക്കുതക്ക താങ്കുതക്ക തെയ്
വേഴാമ്പൽ കേഴുന്നൊരു കൂട്ടിലെ നെടുവീർപ്പിനെ
സ്വാതിനാളിൽ പൂമഴയാൽ മൂടി
കുന്നോളം സ്നേഹം കൊണ്ടേ വായോ
മഴവില്ലേ തേരുമൊരുക്കി പോരൂ വേഗം
പുതുമാടിക്കാറും മിന്നൽ പിണറും കൂടെ കൂടില്ലേ
ഇക്കളിവീട്ടിൽ ചിരി തൂകി തൂകി
പൂഞ്ചോലക്കുളിരൂറ്റിയെടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി പാട്ടു കേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ
താങ്കുതക്ക തെയ്ക്കുതക്ക താങ്കുതക്ക താ..
Movie/Album name: Sarvopari Paalaakkaaran
Artists