Sooryakanthi Pookkalil

2014
Lyrics
Language: English

Sooryakaanthi pookkalil sooryathejassunarumpol
Orkkum njaanente pranayakaala nomparangal...
Sooryadevan pakarnnu thanna nomparangal...
Ente sneha ramananoppamaadiya laasya nadanangal..
Aa....aa....aa....aa....
Sooryakaanthi pookkalil sooryathejassunarumpol
Orkkum njaanente pranayakaala nomparangal...

Aarthaarthu chirichathum chernnu ninnu punarnnathum
Paurushathin choodinullil neenthi neenthi thalarnnathum
Ekayaakki....
Ekayaakki poyaneram orthorthu karanjathum
Doore....doore....kaanalaayi thaazhchayil nee maranjathum
Sooryakaanthi pookkalil sooryathejassunarumpol
Orkkum njaanente pranayakaala nomparangal.....

Moha harsha pulakitham meniyil thudikkayaay
Jeeva kosha spandanathin aadya thaala midippukal
Urava potti....
Urava potti ullilappol gadgada thirakal
Moodi veykkaan mizhikal koompi sooryakaanthi rajaniyil...
Aa rajaniyil...

Sooryakaanthi pookkalil sooryathejassunarumpol
Orkkum njaanente pranayakaala nomparangal...
Sooryadevan pakarnnu thanna nomparangal...
Ente sneha ramananoppamaadiya laasya nadanangal...
Ni dha pa ma gari gama paa....
(sooryakaanthi pookkalil...)
Language: Malayalam

സൂര്യകാന്തിപ്പൂക്കളിൽ സൂര്യതേജസ്സുണരുമ്പോൾ
ഓർക്കും ഞാനെന്റെ പ്രണയകാല നൊമ്പരങ്ങൾ...
സൂര്യദേവൻ പകർന്നുതന്ന നൊമ്പരങ്ങൾ...
എന്റെ സ്നേഹരമണനൊപ്പമാടിയ ലാസ്യനടനങ്ങൾ..
ആ....ആ....ആ....ആ....
സൂര്യകാന്തിപ്പൂക്കളിൽ സൂര്യതേജസ്സുണരുമ്പോൾ
ഓർക്കും ഞാനെന്റെ പ്രണയകാല നൊമ്പരങ്ങൾ...

ആർത്താർത്തു ചിരിച്ചതും ചേർന്നുനിന്നു പുണർന്നതും
പൗരുഷത്തിൻ ചൂടിനുള്ളിൽ നീന്തിനീന്തി തളർന്നതും
ഏകയാക്കി....
ഏകയാക്കി പോയനേരം ഓർത്തോർത്തു കരഞ്ഞതും
ദൂരേ....ദൂരേ....കാനലായി താഴ്ച്ചയിൽ നീ മറഞ്ഞതും
സൂര്യകാന്തിപ്പൂക്കളിൽ സൂര്യതേജസ്സുണരുമ്പോൾ
ഓർക്കും ഞാനെന്റെ പ്രണയകാല നൊമ്പരങ്ങൾ.....

മോഹഹർഷ പുളകിതം മേനിയിൽ തുടിക്കയായ്
ജീവകോശ സ്പന്ദനത്തിൻ ആദ്യതാള മിടിപ്പുകൾ
ഉറവ പൊട്ടി....
ഉറവ പൊട്ടി ഉള്ളിലപ്പോൾ ഗദ്ഗദത്തിരകൾ
മൂടിവെയ്ക്കാൻ മിഴികൾ കൂമ്പി സൂര്യകാന്തി രജനിയിൽ...
ആ....ആ....രജനിയിൽ...

സൂര്യകാന്തിപ്പൂക്കളിൽ സൂര്യതേജസ്സുണരുമ്പോൾ
ഓർക്കും ഞാനെന്റെ പ്രണയകാല നൊമ്പരങ്ങൾ...
സൂര്യദേവൻ പകർന്നുതന്ന നൊമ്പരങ്ങൾ...
എന്റെ സ്നേഹരമണനൊപ്പമാടിയ ലാസ്യനടനങ്ങൾ....
നി ധ പ മ ഗരി ഗമ പാ....
(സൂര്യകാന്തിപ്പൂക്കളിൽ...)
Movie/Album name: Nayana
Artists