പൂന്തട്ടമിട്ടൊരു പൂനിലാവേ നിന്റെ പൂമാരനെത്തുന്ന നേരമായി...(2) മാണിക്യക്കണ്ണുള്ള മാരിവില്ലേ നിന്റെ മണിമാരനണയുന്ന നേരമായി...(2) പൊന്നണിഞ്ഞുള്ളൊരു നിന്നുടെ മേനിയെ പുളകങ്ങൾ വന്നു പൊതിഞ്ഞോ...(2) കാത്തു വലഞ്ഞോ...ഓർത്തു കുഴഞ്ഞോ... കാത്തു വലഞ്ഞോ ഓർത്തു കുഴഞ്ഞോ ഇത്തിരി ഇത്തിരി മുമ്പേ...കണ്ണുകൾ ദൂരെ അലഞ്ഞോ നിന്റെ പൂതികൾ പൂത്തു വിരിഞ്ഞോ... (പൂന്തട്ടമിട്ടൊരു...)
അത്തറിൻ മണമുള്ള ഇന്നത്തെ രാത്രിയിൽ അവൻ നിന്നെ കോരിയെടുക്കും...(2) മുത്തി വിരിക്കും...മുത്തു പൊഴിക്കും മുത്തി വിരിക്കും മുത്തു പൊഴിക്കും ഒത്തിരിയൊത്തിരി കാര്യം ഖൽബുകൾ തമ്മിൽ മാറും ഈ നാണവുമപ്പോൾ തീരും...
പൂന്തട്ടമിട്ടൊരു പൂനിലാവേ നിന്റെ പൂമാരനെത്തുന്ന നേരമായി...(2) മാണിക്യക്കണ്ണുള്ള മാരിവില്ലേ നിന്റെ മണിമാരനണയുന്ന നേരമായി...(2)