Karimegha Thazhappilum

2023
Lyrics
Language: English

Karimeghathazhappilum kodiminnalppinarundu
Karinkadal kadannaalo karayonnundu
Karimeghathazhappilum kodiminnalppinarundu
Karinkadal kadannaalo karayonnundu
Karuthavaavaruthiyil udikkum poonilaavundu
Kadanathin puzhakkare kadavonnundu
Thonikkadavonnundu......

Nee saa...gari gari sa neesaa
Nee ree pamapama garee
Garisani nee saa....

Thurakkunnunde munnil thurakkunne.............
Kasavinte viriyitta kinaavin vaathil
Thurakkunnunde munnil thurakkunne
Kasavinte viriyitta kinaavin vaathil....vaathil
Viyarkkumee venalinte nedumpaatha theernnupokum
Vazhithanal ilamkaattil kuda nivarthum
Nirangalum swarangalum athil nirayum

Mapanisa mapanisa mapanirisaa
Paadha pamapadha neesaa...paadha pamapadha neesaa.
Paadha pamapadha neesaa.....paadha pamapadha neesaa.........

Velukkunnunde raavu velukkunne
Subahippon kathirvettam parakkunnunde
Velukkunnunde raavu velukkunne
Subahipponkathirvettam parakkunnunde.....parakkunnunde
Manasile manippiraavurakkam vittunarunnu
Velichathin minaarathekkuyarnneedunnu
Puthumazha varumennu kurukeedunnoo.........
Mapanisa mapanisa mapanirisaa.....

Karimeghathazhappilum kodiminnalppinarundu
Karinkadal kadannaalo karayonnundu
Karuthavaavaruthiyil udikkum poonilaavundu
Kadanathin puzhakkare kadavonnundu
Thonikkadavonnundu......

Nee saa...gari gari sa neesaa
Nee ree pamapama garee
Garisani nee saa....gari gari sa neesaa
Language: Malayalam

കരിമേഘത്തഴപ്പിലും കൊടിമിന്നൽപ്പിണരുണ്ട്
കരിങ്കടൽ കടന്നാലോ കരയൊന്നുണ്ട്
കരിമേഘത്തഴപ്പിലും കൊടിമിന്നൽപ്പിണരുണ്ട്
കരിങ്കടൽ കടന്നാലോ കരയൊന്നുണ്ട്
കറുത്തവാവറുതിയിൽ ഉദിക്കും പൂനിലാവുണ്ട്
കദനത്തിൻ പുഴക്കരെ കടവൊന്നുണ്ട്
തോണിക്കടവൊന്നുണ്ട്......

നീ സാ...ഗരിഗരിസ നീസാ
നീ രീ.....പമപമഗരീ
ഗരിസനി നീസാ....

തുറക്കുന്നുണ്ടേ മുന്നിൽ തുറക്കുന്നേ.............
കസവിന്റെ വിരിയിട്ട കിനാവിൻ വാതിൽ
തുറക്കുന്നുണ്ടേ മുന്നിൽ തുറക്കുന്നേ
കസവിന്റെ വിരിയിട്ട കിനാവിൻ വാതിൽ....വാതിൽ
വിയർക്കുമീ വേനലിന്റെ നെടുമ്പാത തീർന്നുപോകും
വഴിത്തണൽ ഇളംകാറ്റിൽ കുട നിവർത്തും
നിറങ്ങളും സ്വരങ്ങളും അതിൽ നിറയും

മപനിസ മപനിസ മപനിരിസാ
പാധ പമപധ നീസാ...പാധ പമപധ നീസാ
പാധ പമപധ നീസാ....പാധ പമപധ നീസാ........

വെളുക്കുന്നുണ്ടേ രാവ് വെളുക്കുന്നേ
സുബഹിപ്പൊൻ കതിർവെട്ടം പരക്കുന്നുണ്ടേ
വെളുക്കുന്നുണ്ടേ രാവ് വെളുക്കുന്നേ
സുബഹിപ്പൊൻകതിർവെട്ടം പരക്കുന്നുണ്ടേ.....പരക്കുന്നുണ്ടേ
മനസ്സിലെ മണിപ്പിറാവുറക്കം വിട്ടുണരുന്നു
വെളിച്ചത്തിൻ മിനാരത്തേക്കുയർന്നീടുന്നു
പുതുമഴ വരുമെന്ന് കുറുകീടുന്നൂ.........
മപനിസ മപനിസ മപനിരിസാ.....

കരിമേഘത്തഴപ്പിലും കൊടിമിന്നൽപ്പിണരുണ്ട്
കരിങ്കടൽ കടന്നാലോ കരയൊന്നുണ്ട്
കറുത്തവാവറുതിയിൽ ഉദിക്കും പൂനിലാവുണ്ട്
കദനത്തിൻ പുഴക്കരെ കടവൊന്നുണ്ട്
തോണിക്കടവൊന്നുണ്ട്......
നീ സാ...ഗരിഗരിസ നീസാ
നീ രീ...പമപമഗരീ
ഗരിസനി നീസാ....ഗരിഗരിസ നീസാ.....
Movie/Album name: Mahal - In the name of father
Artists