ഒരു വസന്തം വിരിച്ചു കാര്‍വര്‍ണ്ണന്‍ ഗോപാലന്‍ യമുന തന്‍ തീരത്തില്‍ അന്നൊരു നാളില്‍ കൃഷ്ണാ നീ വരുമോ (2)
ഉം... വരും
നീയൊരുത്തനായ് വന്നു നാട്ടിലെ ജീവിതം തകര്‍ത്തല്ലോ നിന്നെയോര്‍ത്തെന്റെ മാനസം വൃദ്ധൗ വേദനയായിടുന്നു നാട്ട്യമെന്ന പേര്‍ ചൊല്ലി നാട്ടിലെ വേട്ട നീ ആടിടുന്നു നിന്നെയോര്‍ത്തെന്റെ കൈ തരിയ്ക്കുന്നു ദുഃഖവും തോന്നിടുന്നു ഒരുങ്ങി ഇരുന്നോ നിനക്ക് വിരുന്നു തരുന്നു ശരിയ്ക്ക് നിന്നുള്ളിലെ മോഹങ്ങള് വേണ്ട എന്നുള്ളിലെ മോഹം ഞാന്‍ തീര്‍ക്കും നിന്നുള്ളിലെ മോഹങ്ങള് കയ്യില്‍ എന്നെന്നും മോഹങ്ങളായ് നില്‍ക്കും ഇനി നീ തനിച്ചു നടന്നു പോകുമ്പോള്‍ തരുന്നു നാലിടി ചെവിയ്ക്കു നുള്ളിയ്ക്കോ ഒരു ചെറു തൃണമാണു നീ വെറുമൊരു പുഴുവാണു നീ (2) കൃഷ്ണാ നീ വരുമോ (2)
നീയിരുന്നു നീചമായി എന്നെ വേലവെച്ചു മോശമാക്കിത്തീര്‍ത്തു ഞാനൊരുത്തനിന്നു തന്നെ നിന്റെ റ്റ്യൂഷനൊക്കെ മാറ്റി വിട്ടുകൊള്ളാം ഒരു ചെറു വിരലിനു പോലുമില്ല ഇളകിയാല്‍ വാരി ഞാന്‍ താഴെയിടും ഒരു ചെറു ചിരി വരും നിന്റെ വധം കേള്‍ക്കുകില്‍ കഴുതയും നാണിച്ചു പോം തരികിട ചെറുകിട ഒരു പെട തിരുകിട അടി തരും ഇടി തരും കടി തരും പെട തരും ഇടിയെട കടിയെട പിടിയെട ഒടിയെട മുടിയെടെ ചെറുകീടെ തരികിടെ തിരികിടെ ഒരു ഞൊടി ഒരു ഞൊടി ഒരു ഞൊടി വേണ്ട ഒരു കടി ഒരു കടി ഒരു കടി വേണ്ട ഒരു തൊഴി ഒരു തൊഴി ഒരു തൊഴി വേണ്ട ഒരു പിടി ഒരു പിടി ഒരു പിടി വേണ്ട അടിയിപ്പോള്‍ തുരും ഞാന്‍ ഇടിയിപ്പോള്‍ തരും ഞാന്‍ പടയണിയിവിടെ തുടങ്ങുമുടനടി വെറുമൊരു കുസൃതിയോ നീ വെറുമൊരു വികൃതിയോ നീ (2)
കൃഷ്ണാ നീ വരുമോ സരീഗ പധാരി സാ കൃഷ്ണാ നീ വരുമോ സരിഗപ ധസരിഗ സാ കൃഷ്ണാ നീ വരുമോ സാസാ ധപധാ ധാപഗ പാപാ ഗരിസരി ഗപഗപ സരീഗ പധാരി സാ കൃഷ്ണാ നീ വരുമോ
രി-രി- സധസ- സ-ധപ ധ-ധ- പധരിഗ പധപധ ഗപാധ സരീഗ സ കൃഷ്ണാ നീ വരുമോ
ഗാഗാഗ- ഗാഗാഗാ പാപാപ- പാപാപാ ഗരിഗപധ--പ ഗപധസരി--സ ഗപധസധാപധ ഗപധസരിഗരിധ സ കൃഷ്ണാ നീ വരുമോ