ഇളം പൂവേ എന്നും നീയാണെൻ ലോകം വാടിവീഴാതുളളിൽ നീയാണാവോളം ഓരോ നാളും നിന്നെ വേനൽ നുളളാലെ അച്ഛൻ തണലായി നിന്നില്ലേ പതിയെ നീയോ വളര് കണ്ണിൽ നീ വളര് തോളിലേറാൻ മെല്ലെ മടിയിൽ നിന്നുയര് ദൂരെ ഏതോ വഴികൾ തെളിയാതാവുമ്പോൾ അച്ഛൻ മിഴിയായി വന്നില്ലേ വെയിലെന്നില്ല മഴയെന്നില്ല ഉയിരായി നീളും വിരലായി എല്ലാം കാൽ മുളളിൽ കൊണ്ടാലും കുഞ്ഞുളളം നൊന്താലും അച്ഛൻ കരയാനുണ്ടല്ലേ
കണ്മണീ നീ വാഴും ലോകം കാണേണം കുഞ്ഞു കാര്യം പോലും അറിവായി മാറേണം തോൽവിയോരോന്നേകും തീരാപാഠങ്ങൾ അച്ഛൻ പറയാം കേൾക്കില്ലേ.. എവിടെയോ സ്വപ്നങ്ങൾ തേടിപ്പോയാലും പൈതലായി നീ എന്നിൽ തിരികെ പോരേണം കാണുവോളം നെഞ്ചിൽ തീയാണെപ്പോഴും അച്ഛൻ പറയാതോർക്കില്ലേ വെയിലെന്നില്ല മഴയെന്നില്ല ഉയിരായി നീളും വിരലായി എല്ലാം കാൽ മുളളിൽ കൊണ്ടാലും കുഞ്ഞുളളം നൊന്താലും അച്ചൻ കരയാനുണ്ടല്ലേ വാനോരം വാഴാനായി വീഴാതോരോനാളും പാറി പോവേണം താഴെയാണെന്നോർമ്മ വേണം വാഴും കാണും നേരിടും ഏതോ ദൂരത്തോളം പനി സഗരിഗാഗ ഗരിഗാഗ രിഗമഗാരിസനിസ പ നി സഗരിരിനിരിരിനിരിഗമഗാരിസനിസപ ധനിതപമഗമരിപ നിസപ നിസധനിപ ധപമപഗമ ഗമരിഗാരിസ പാ സാ ധ മ