Varavaay

1998
Lyrics
Language: Malayalam

വരവായ് ഒരു മംഗല്യപ്പല്ലക്കില്‍
വസന്തം വിടര്‍ത്തും മായാരൂപം
മനസ്സില്‍ ഒരു കുങ്കുമപ്പൊന്‍പൂവായ് വിരിയും
ഉഷസ്സില്‍ പൂക്കും ആലാപം

കിന്നരഗാനം ഗന്ധര്‍വ്വ ഗീതം
മുരളീനാദം മുഴങ്ങുന്നുവോ
(കിന്നരഗാനം)
ഹരിചന്ദനവും കളഭങ്ങളുമായ്
ഹൃദയം നിറയും കളകാകളിയായ്

വരവായ് ഒരു മംഗല്യപ്പപല്ലക്കില്‍
വസന്തം വിടര്‍ത്തും മായാശ്രീരൂപം

മണിയറവാതില്‍ മെല്ലെത്തുറന്നെന്‍
മനസ്സിന്‍ ദീപം കൊളുത്തേണം നീ
(മണിയറവാതില്‍ )
കരളിന്‍ നടയില്‍ തിരുക്കോലമിടാന്‍
എന്നും കനവില്‍ ഉണരേണം നീ

(വരവായ് ഒരു )
Movie/Album name: Mangalyappallak
Artists