Paal Nilaavil (F)

1993
Lyrics
Language: English

Paalnilaavil swayam nanayuvaano
Poonkinaavin swaram nukaruvaano (2)
Kanimalare nee poroo madhu madhuram kaimaaraan
Ala njoriyum puthumanjil layasubhagam neeraadaan
Ini ennennum onnaakaam ivide raavurangaam
(paal nilaavin..)

Alakananda polen manamunarumaadya raavil
Narumaniveenayaayi swaram pakarnnu paadave
Allithaali thadangalil chellakkathirkkudangalil
Mellethatti thudichaadum manjathumpi kurumpikal
Ennodum ninnodum sallaapam othunnu
(paal nilaavin..)

Lalithapanchamangal mizhiyuzhiyumen varangal
Kulirala maalayaayi manam mayangumormmakal
Annakkilikkurunnukal ninne pulkum ninavukal
Swarnna thalirchirakumaay thennithenni thudikkave
Kankonilenthaake thallolamaadunnu
(paal nilaavin..)
Language: Malayalam

പാൽനിലാവില്‍ സ്വയം നനയുവാനോ
പൂങ്കിനാവിന്‍ സ്വരം നുകരുവാനോ (2)
കണിമലരേ നീ പോരൂ മധു മധുരം കൈമാറാന്‍
അല ഞൊറിയും പുതുമഞ്ഞില്‍ ലയസുഭഗം നീരാടാന്‍
ഇനി എന്നെന്നും ഒന്നാകാം ഇവിടെ രാവുറങ്ങാം
(പാൽനിലാവില്‍ ....)

അളകനന്ദപോലെന്‍ മനമുണരുമാദ്യരാവില്‍
നറുമണിവീണയായി സ്വരം പകര്‍ന്നു പാടവേ
അല്ലിത്താളിത്തടങ്ങളില്‍ ചെല്ലക്കതിര്‍ക്കുടങ്ങളില്‍
മെല്ലെത്തട്ടിത്തുടിച്ചാടും മഞ്ഞത്തുമ്പിക്കുറുമ്പികള്‍
എന്നോടും നിന്നോടും സല്ലാപം ഓതുന്നു
(പാൽനിലാവില്‍ ....)

ലളിതപഞ്ചമങ്ങള്‍ മിഴിയുഴിയുമെന്‍ വരങ്ങള്‍
കുളിരലമാലയായി മനം മയങ്ങുമോര്‍മ്മകള്‍
അന്നക്കിളിക്കുരുന്നുകള്‍ നിന്നെ പുല്‍കും നിനവുകള്‍
സ്വര്‍ണ്ണത്തളിര്‍ച്ചിറകുമായ് തെന്നിത്തെന്നിത്തുടിയ്ക്കവേ
കണ്‍കോണിലെന്താകേ തല്ലോലമാടുന്നു
(പാൽനിലാവില്‍ ....)
Movie/Album name: Pravaachakan
Artists