ഒറ്റയ്ക്കിരുന്നു വലഞ്ഞു ഇന്നെന്റെ കണ്ണും നീരണിഞ്ഞു എന്റെ ചിരി തൻ ചെപ്പു തുറക്കാൻ പോരൂ നീ.. ഇടമുറിയും കല്പന തുണിയെടുക്കൂ നീ...
മറന്നതില്ല ഞാൻ നിന്നെ എവ്വിധവും ഇന്നോളം തിരിച്ചെത്തി നൽകാൻ ഇപ്പോൾ സമ്മാനം കതിരണിയും കനകരാവിൽ നിൻ മൗനം ഇന്ന് കതിരണിയും കനകരാവിൽ നിൻ മൗനം (ഒറ്റയ്ക്കിരുന്നു.....)
എൻ മനസ്സിനു മുക്തി തരാൻ ഭവാനില്ലയോ മുക്തിനൽകി മനസ്സു തോന്നി സ്വീകരിച്ചീടാം എൻ മനസ്സിൽ ഹർഷവർഷം നീയും ചേരുക ആ രാഗലേഖനങ്ങൾ കരളിൽ ചാർത്തുക പുത്തൻ പുതിയ സന്ധ്യകളിൽ തുടിക്കുമോർമ്മകൾ മുത്തുചാർത്തി എത്തിടുന്ന കനകമാലകൾ പുസ്തകങ്ങൾ കാണാത്ത മധുരനാമങ്ങൾ എത്ര കർമ്മഗീതങ്ങൾ ഏറ്റുപാടിടും (ഒറ്റയ്ക്കിരുന്നു...)