Kizha Kizhakke

2011
Lyrics
Language: English

Kezha kezhakke mudiyettee
Maamalavaaram thekku thekke
Panthameduthu kaikkoru
Padi padinjaare padiyirangi...

Kakkarappothi vada vadakke
Mozhiyuranju daivamozhi.. (kakkarapothi.. )
Njaanum njaangalum thaalam murukkiya
Kakkarakkaavil tholum pengalum
Choottu thelichoru paanappozhayil
Mathu pidichu chelampelakkanathaaramme.. enthyamme...

Chaamundikkottathu punyaahathinu
Ponnurulee... (chaamundi.. )
Thottampaattettondu melam kalampanu
Panthurulee..
Poykkannazhikkana chekamanassiloraaryamozhee.. daivamozhee...

Kezha kezhakke mudiyettee
Maamalavaaram thekku thekke
Panthameduthu kaikkoru
Padi padinjaare padiyirangi....
Language: Malayalam

കെഴകെഴക്കേ മുടിയേറ്റീ
മാമലവാരം തെക്കുതെക്കേ
പന്തമെടുത്ത് കൈക്കോറ്
പടിപടിഞ്ഞാറേ പടിയിറങ്ങീ...

കക്കരപ്പോതീ വടവടക്കേ
മൊഴിയുറഞ്ഞൂ ദൈവമൊഴീ.. (കക്കരപ്പോതീ.. )
ഞാനും ഞാങ്ങളും താളം മുറുക്കിയ
കക്കരക്കാവിൽ തോലും പെങ്ങളും
ചൂട്ടു തെളിച്ചൊരു പാണപ്പൊഴയിൽ
മത്തു പിടിച്ചു ചെലമ്പെളക്കണതാരമ്മേ.. എന്ത്യമ്മേ...

ചാമുണ്ഡിക്കോട്ടത്ത് പുണ്യാഹത്തിന്
പൊന്നുരുളീ.. (ചാമുണ്ഡിക്കോട്ടത്ത്.. )
തോറ്റംപാട്ടേറ്റോണ്ട് മേളം കലമ്പണ്
പന്തുരുളീ..
പൊയ്ക്കണ്ണഴിക്കണ ചേകമനസ്സിലൊരാര്യമൊഴീ.. ദൈവമൊഴീ...

കെഴകെഴക്കേ മുടിയേറ്റീ
മാമലവാരം തെക്കുതെക്കേ
പന്തമെടുത്ത് കൈക്കോറ്
പടിപടിഞ്ഞാറേ പടിയിറങ്ങീ...
Movie/Album name: Sthalam
Artists