നക്ഷത്ര രാജ്യത്തെ നര്‍ത്തനശാലയില്‍ രത്നം പൊഴിയുന്ന രാത്രി മുത്തണിക്കിങ്ങിണി മേഘമിഥുനങ്ങള്‍ മുത്തം പകരുന്ന രാത്രി തങ്ങളില്‍ കെട്ടിപ്പുണരുന്ന രാത്രി ആഹഹഹാ....ആഹഹഹാ...ആഹഹാ...
നിറകതിര്‍ താരകള്‍....ആ.... നിറകതിര്‍ താരകള്‍ നാണിച്ചു നോക്കുമ്പോള്‍ നിഴലും നിലാവും പുണര്‍ന്നു കരിമേഘക്കീറുകള്‍ കാറ്റടിച്ചോടുമ്പോള്‍ കടലും കരയും പുണര്‍ന്നു കൊതികൊള്ളും കരളുമായ് ഞാന്‍ കാത്തു നിന്നു (നക്ഷത്ര രാജ്യത്തെ ...)